എം മുകുന്ദന് പ്രവാസി മുദ്ര അവാര്‍ഡ്, ഇ എം അഷ്റഫിന് പ്രവാസി പ്രതിഭ

സൗദി മലയാളം സമാജത്തിന്റെ ഈ വര്‍ഷത്തെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രശസ്ത നോവലിസ്റ്റും തിരക്കഥാകൃത്തുമായ എം മുകുന്ദനാണ് പ്രവാസി മുദ്ര അവാര്‍ഡ്. മുകുന്ദന്റെ പ്രവാസം നോവലിനാണ് അവാര്‍ഡ്. പ്രവാസികളുടെ തിരിച്ചുവരവിലെ ദുഃഖം പ്രകടമാക്കിയ ഉരു സിനിമ യുടെ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ഇ എം അഷ്റഫ് പ്രവാസി പ്രതിഭ പുരസ്‌കാരത്തിന് അര്‍ഹനായി.

അരലക്ഷം രൂപയും പ്രശസ്തി പത്രവും ദമ്മാം ദാര്‍അശിഹ ഓഡിറ്റോറിയത്തില്‍വെച്ച് നവംബര്‍ 17 ന് രാത്രി 8 മണിക്ക് നടക്കുന്ന ചടങ്ങില്‍നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ജമാല്‍കൊച്ചങ്ങാടി ചെയര്‍മാനായുള്ള ജൂറി കമ്മിററിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News