വെറുതെ നിന്ന കോഴിയെ അങ്ങോട്ട് പോയി ചൊറിഞ്ഞു; യുവാവിന് കിട്ടിയ പണി ഇങ്ങനെ; വീഡിയോ

വെറുതെ നില്‍ക്കുന്ന ഒരു കോഴിയെ, അങ്ങോട്ട് പോയി പ്രകോപിപ്പിച്ചാല്‍ എന്താകും അവസ്ഥ. അത്തരത്തിലുള്ള ഒരു സന്ദര്‍ഭത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഇപ്പോള്‍ പൂവന്‍ കോഴിയെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ച യുവാവിന് സംഭവിച്ചതാണ് വൈറലാകുന്നത്.

വെറുതെ നിന്ന പൂവന്‍ കോഴിയെ ഒരു രസത്തിന് പ്രകോപിപ്പിക്കാന്‍ ശ്രമിച്ചതാണ് യുവാവ്. ഒരു വടിയെടുത്ത് തല്ലാന്‍ എന്ന മട്ടിലാണ് യുവാവ് നിന്നത്.യുവാവിനെ ഓടിച്ചിട്ട് കൊത്താന്‍ പൂവന്‍ കോഴി ഒരുങ്ങിയതോടെ, രക്ഷപ്പെടാന്‍ ഓടുന്നതിനിടെ മരത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് വീഴുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

കുന്നിന്‍ മുകളില്‍ നിന്ന് താഴേക്ക് ചാടിയാണ് യുവാവ് രക്ഷപ്പെടുന്നത്. കുന്നിന്‍ മുകളില്‍ നിന്ന മരത്തിന്റെ മുകളിലൂടെ താഴേക്ക് ചാടിയാണ് രക്ഷപ്പെടുന്നത്. കുമാരായുഷ് 21 എന്ന ട്വിറ്റര്‍ ഹാന്‍ഡിലിലാണ് വീഡിയോ പങ്കുവെച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News