Maruti Suzuki:2.5 കോടി മാരുതി കാറുകള്‍; റെക്കോര്‍ഡ് നേട്ടം

(Maruti Suzuki)മാരുതി സുസുക്കി, ഇന്ത്യക്കാരെ കാറിലേറ്റിയ വാഹന നിര്‍മാതാക്കള്‍ എന്നു തന്നെ പറയാം. 1983 ല്‍ മാരുതി 800 ലൂടെ ജനഹൃദയങ്ങളില്‍ ഇടം പിടിച്ച മാരുതിയെ വെല്ലാന്‍ ഇന്ന് ഇന്ത്യന്‍ വിപണിയില്‍ ആരും തന്നെയില്ല. കഴിഞ്ഞ 39 വര്‍ഷമായി നമ്മുടെ സ്വന്തം കാറായി വിലസിയ മാരുതിയുടെ ചരിത്രത്തില്‍ മറ്റൊരു പൊന്‍ തൂവല്‍ കൂടി. ഇതുവരെ 2.5 കോടി കാറുകളാണ് മാരുതി സുസുക്കിയുടെ നിര്‍മാണ ശാലയില്‍ നിന്ന് പുറത്തുവന്നിട്ടുള്ളത്.

ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യയിലെ ഏക കാര്‍ നിര്‍മാതാക്കളും മാരുതി സുസുക്കി തന്നെ. 1983 ല്‍ മാരുതി 800 പുറത്തിറക്കിക്കൊണ്ട് ഗുരുഗ്രാമില്‍ നിന്ന് തുടങ്ങിയ നിര്‍മാണം 2.5 കോടി വാഹനങ്ങളില്‍ എത്തി നില്‍ക്കുന്നു എന്നാണ് മാരുതി സുസുക്കി അറിയിക്കുന്നത്. നിലവില്‍ ഗുരുഗ്രാം കൂടാതെ മനേസര്‍, ഹരിയാന തുടങ്ങിയ സ്ഥലങ്ങളിലും മാരുതി സുസുക്കിക്ക് നിര്‍മാണ ശാലകളുണ്ട്.

വര്‍ഷം 1.5 ദശലക്ഷം കാറുകള്‍ പുറത്തിറക്കാനുള്ള ശേഷി ഈ നിര്‍മാണ ശാലകള്‍ക്കുണ്ട്. സുസുക്കി മോട്ടര്‍ കോര്‍പ്പറേഷന് ഗുജറാത്തിലും നിര്‍മാണ ശാലയുണ്ട്. നിലവില്‍ മാരുതി സുസുക്കിക്ക് ഇന്ന് 16 മോഡലുകള്‍ വിപണിയിലുണ്ട്. ഏകദേശം 100 രാജ്യങ്ങളിലേക്ക് വാഹനങ്ങള്‍ കയറ്റുമതിയും ചെയ്യുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News