‘ബ്ലൂടിക്കിന്’ എന്തുകൊണ്ട് പണം വാങ്ങുന്നു; ഒരു ഉപയോക്താവിന്റെ കണ്ടെത്തല്‍ കറക്ടെന്ന് മസ്‌ക്

ഈ ആഴ്ച ആദ്യം തന്നെ വെരിഫൈഡ് ട്വിറ്റര്‍ അക്കൌണ്ട് ഉള്ളവരോട് അവരുടെ ബാഡ്ജുകള്‍ നിലനിര്‍ത്താന്‍ പ്രതിമാസം 20 ഡോളര്‍ ആവശ്യപ്പെടുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നപ്പോള്‍ മുതല്‍ ഇതിനെതിരെ വലിയ പ്രതികരണമാണ് ഉണ്ടായത്.

ദില്ലി: എന്തുകൊണ്ട് ബ്ലൂടിക്കിന് ട്വിറ്റര്‍ പണം വാങ്ങുന്നുവെന്ന യുഎഇയില്‍ നിന്നുള്ള ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുടെ ട്വീറ്റ് അംഗീകരിച്ച് ട്വിറ്ററിന്റെ പുതിയ ഉടമസ്ഥന്‍ ഇലോണ്‍ മസ്‌ക്. ബോട്ടുകളെയും, കീബോര്‍ഡ് പോരാളികളെയും ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് മസ്‌ക് എന്നാണ് യുഎഇയില്‍ നിന്നുള്ള ഹസ്സന്‍ സജ്വാനി പറയുന്നത്. ഇത് മസ്‌കും ശരിവച്ചു.,

‘നീല ടിക് മാര്‍ക്കിന് ഇലോണ്‍ മസ്‌ക് നിരക്ക് ഈടാക്കാന്‍ ആഗ്രഹിക്കുന്നതിന്റെ ഒരു കാരണം. വ്യാജമായ ബോട്ടുകളെയും, കീബോര്‍ഡ് പോരാളികളുടെയും അക്കൌണ്ടുകള്‍ തകര്‍ക്കണം എന്നതുകൊണ്ടാണ്. ടെക്‌നോളജി, ബിസിനസ്സ്, എന്നിവയെക്കുറിച്ച് ട്വീറ്റ് ചെയ്യുന്ന ഹസ്സന്‍ സജ്വാനി ട്വീറ്റ് ചെയ്യുന്നു. ”കൃത്യമായി!” ടെസ്ല സിഇഒയും മസ്‌ക് ഉടന്‍ തന്നെ ഈ ട്വീറ്റിന് മറുപടി നല്‍കി.

അടുത്തിടെ ട്വിറ്റര്‍ ഏറ്റെടുത്ത യുഎസ് ധനികനായ മസ്‌ക് മൈക്രോബ്ലോഗിംഗ് സൈറ്റിലെ ബ്ലൂ ടിക്ക് അക്കൗണ്ടുകള്‍ക്ക് പ്രതിമാസം $8 (ഏകദേശം 662 രൂപ) ഈടാക്കുമെന്ന് ചൊവ്വാഴ്ച രാത്രി പ്രഖ്യാപിച്ചിരുന്നു. നിലവില്‍, പരിശോധിച്ചുറപ്പിച്ച ഹാന്‍ഡിലുകളുള്ള ഉപയോക്താക്കള്‍ അവരുടെ ബാഡ്ജുകള്‍ക്കായി ഒന്നും നല്‍കേണ്ടതില്ലെന്നാണ് മസ്‌ക് പറയുന്നത്.

ഈ ആഴ്ച ആദ്യം തന്നെ വെരിഫൈഡ് ട്വിറ്റര്‍ അക്കൌണ്ട് ഉള്ളവരോട് അവരുടെ ബാഡ്ജുകള്‍ നിലനിര്‍ത്താന്‍ പ്രതിമാസം 20 ഡോളര്‍ ആവശ്യപ്പെടുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നപ്പോള്‍ മുതല്‍ ഇതിനെതിരെ വലിയ പ്രതികരണമാണ് ഉണ്ടായത്. രോഷാകുലനായ എഴുത്തുകാരന്‍ സ്റ്റീഫന്‍ കിംഗിന്റെ ട്വീറ്റില്‍ ചൊവ്വാഴ്ച മസ്‌ക് ട്വിറ്ററിന് ‘എങ്ങനെയെങ്കിലും ബില്ലുകള്‍ അടയ്ക്കണം’ എന്നും ‘പൂര്‍ണ്ണമായി പരസ്യദാതാക്കളെ ആശ്രയിക്കാന്‍ കഴിയില്ല’ എന്ന് എഴുതി.

തന്റെ തീരുമാനത്തില്‍ പ്രകോപിതരായവരോട് പ്രതികരിച്ചുകൊണ്ട് എല്ലാ പരാതിക്കാര്‍ക്കും പരാതിപ്പെടാം, എന്നാല്‍ പ്രതിമാസ ഫീസ് തുടരുമെന്ന് അറിയിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News