Sidra Ameen: ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന പാക്ക് താരം; റെക്കോര്‍ഡ് സ്വന്തമാക്കി സിദ്ര അമിന്‍

അയര്‍ലന്‍ഡിനെതിരായ(Ireland) ആദ്യ ഏകദിനത്തില്‍ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി പാക്ക് വനിതാ ഓപ്പണര്‍ സിദ്ര അമിന്‍(sidra ameen). ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ പാക്ക് താരമെന്ന റെക്കോര്‍ഡ് സിദ്ര അമീന്‍ സ്വന്തമാക്കി. അയര്‍ലന്‍ഡിനെതിരെ പുറത്താകാതെ 176 റണ്‍സ് നേടിയാണ് അമിന്‍ ഈ റെക്കോര്‍ഡ് സ്ഥാപിച്ചത്.

14 വര്‍ഷത്തെ അന്താരാഷ്ട്ര കരിയറില്‍ രണ്ട് സെഞ്ച്വറി നേടിയ പരിചയസമ്പന്നനായ ജാവേരിയ ഖാനെ മറികടന്നാണ് സിദ്രയുടെ നേട്ടം. ഏകദിന ക്രിക്കറ്റില്‍ അമിന് ഇപ്പോള്‍ മൂന്ന് സെഞ്ച്വറികളുണ്ട്. അമിനും ജാവേരിയയ്ക്കും പുറമെ മുന്‍ ക്രിക്കറ്റ് താരം നൈന്‍ അബിദിയും ഓപ്പണര്‍ മുനിബ അലിയും പാകിസ്താന് വേണ്ടി സെഞ്ച്വറി നേടിയിട്ടുണ്ട്.

2015ല്‍ ശ്രീലങ്കയ്ക്കെതിരെ ഏകദിനത്തില്‍ 133 റണ്‍സ് നേടിയ ജാവേരിയ ഖാനെ പിന്നിലാക്കി 50 ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറും ഈ സ്‌റ്റൈലിഷ് ഓപ്പണര്‍ നേടി. സെഞ്ച്വറിക്കായി 102 പന്തുകള്‍ കളിച്ച അമിന്‍ 151 പന്തുകളില്‍ നിന്ന് 20 ബൗണ്ടറികളും ഒരു സിക്‌സും പറത്തി 176 റണ്‍സുമായി പുറത്താകാതെ നിന്നു.

രണ്ട് ഓപ്പണര്‍മാരും 221 റണ്‍സിന്റെ തകര്‍പ്പന്‍ ഓപ്പണിംഗ് കൂട്ടുകെട്ടുണ്ടാക്കിയപ്പോള്‍ മുനീബ അലി ഏകദിനത്തിലെ തന്റെ ആദ്യ സെഞ്ചുറിയും ഇതേ മത്സരത്തില്‍ നേടി. മുനിബ അലി 114 പന്തില്‍ നിന്ന് 10 ഫോറും 2 സിക്‌സും സഹിതം 107 റണ്‍സ് ആടിച്ചുകൂട്ടി. മത്സരത്തില്‍ പാകിസ്താന്റെ ഏറ്റവും ഉയര്‍ന്ന ഏകദിന കൂട്ടുകെട്ട് എന്ന റെക്കോര്‍ഡും ഇരുവരും തകര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News