കെ എം ഷാജിക്ക് തിരിച്ചടി; പണം കണ്ടുകെട്ടാന്‍ വിജിലന്‍സ് ഉത്തരവ്

ലീഗ് നേതാവ് കെ എം ഷാജിയുടെ പണം കണ്ടുകെട്ടാൻ വിജിലൻസ് വകുപ്പ് ഉത്തരവിട്ടു.  തെരഞ്ഞെടുപ്പ് ഫണ്ട് എന്ന വാദം ശരിയല്ല എന്ന വിജിലസ് കണ്ടെത്തൽ ഉത്തരവിൽ പറയുന്നു.  47,35,500 രൂപ കണക്കിൽ പെടാത്തതാണ്. അതിനാൽ അഴിമതി നിരോധന നിയമ പ്രകാരം പണം കണ്ടു കെട്ടാൻ ഉത്തരവ് വിജിലൻസ് കോടതി  ഉത്തരവിടുകയായിരുന്നു. വിജിലൻസ് റിപ്പോർട്ട്‌ന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കെഎം ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ നാല്‍പ്പത്തിയേഴ് ലക്ഷത്തോളം രൂപയായിരുന്നു വിജിലന്‍സ് പിടിച്ചെടുത്തത്. വീട്ടില്‍ നിന്നും വിജിലന്‍സ് കണ്ടെടുത്ത പണം തിരികെ വേണമെന്നാവശ്യപ്പെട്ട് കെ എം ഷാജി സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയിരുന്നു.

പത്തുലക്ഷം രൂപയാണ് 2022 മാര്‍ച്ച് 3ന് ഷാജി നികുതിയായി അടച്ചത്. വീട്ടില്‍ നിന്നു വിജിലന്‍സ് പിടിച്ചെടുത്ത പണം തെരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു ഷാജിയും മുസ്ലീം ലീഗ് നേതൃത്വവും പറഞ്ഞിരുന്നത്. കെഎം ഷാജി കോടതിയില്‍ ഹാജരാക്കിയ രേഖകളില്‍ പലതും വിശ്വസനീയമല്ലെന്ന നിലപാടിലാണ് വിജിലന്‍സ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News