പൊലീസ് ജോലിയെടുക്കുന്നുണ്ടോ എന്നറിയണം; വേഷം മാറി റോഡിലിറങ്ങി ഐപിഎസ് ഉദ്യോഗസ്ഥയുടെ ‘നാടകം’;വീഡിയോ|Social Media

ഉത്തര്‍പ്രദേശിലെ പൊലീസിന്റെ കാര്യക്ഷമത പരിശോധിക്കാന്‍ വേഷം മാറിയെത്തി ഐപിഎസ് ഉദ്യോഗസ്ഥ. യൂണിഫോം മാറ്റി ചുരിദാറും ദുപ്പട്ടയും സണ്‍ഗ്ലാസും മാസ്‌കും ധരിച്ച് റോഡില്‍ ഇറങ്ങിയ ഐപിഎസ് ഉദ്യോഗസ്ഥ ചാരു നിഗമാണ് തന്റെ സഹപ്രവര്‍ത്തകരില്‍ പരീക്ഷണം നടത്തിയത്. ഔരയ്യയിലെ എസ്പിയാണ് ചാരു. റോഡിലൂടെ നടന്ന് പോകുമ്പോള്‍ ആയുധവുമായി എത്തിയ രണ്ട് പേര്‍ തന്നെ കൊള്ളയടിച്ചെന്നും സരിത ചൗഹാനാണ് തന്റെ പേരെന്നും ഇവര്‍ പൊലീസ് എമര്‍ജെന്‍സി നമ്പറായ 112 ലേക്ക് വിളിച്ചുപറഞ്ഞു. നിലവിളിച്ചാണ് സഹായം തേടിയത്. അഞ്ച് മിനിറ്റിനുള്ളില്‍ പൊലീസ് സഹായം വാഗ്ദാനം ചെയ്തു. നിങ്ങള്‍ എവിടെയാണെന്ന് പോലും ചോദിക്കാതെയായിരുന്നു പൊലീസിന്റെ സഹായ വാഗ്ദാനം.

പറഞ്ഞതുപോലെ മൂന്നംഗ പൊലീസ് സംഘം സംഭവ സ്ഥലത്തെത്തി. തങ്ങളുടെ മേലുദ്യോഗസ്ഥയാണ് മുന്നില്‍ നില്‍ക്കുന്നതെന്നറിയാതെ പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. തുടര്‍ന്ന് പ്രതികള്‍ക്കായി ഒരു മണിക്കൂറോളം വാഹനങ്ങള്‍ പരിശോധിച്ചു. ഒടുവില്‍ ഓഫീസര്‍ മുഖം മറച്ച ദുപ്പട്ടയും മാസ്‌കും മാറ്റിയതോടെയാണ് തങ്ങളുടെ സീനിയര്‍ ഓഫിസറാണെന്ന് മനസ്സിലാക്കിയത്.

സഹായം അഭ്യര്‍ഥിച്ചാല്‍ പൊലീസിന്റെ പ്രതികരണം എങ്ങനെയായിരിക്കുമെന്ന് അറിയാനായിരുന്നു എസ്പിയുടെ ശ്രമമെന്ന് പൊലീസ് പറഞ്ഞു. പൊലീസിന്റെ പ്രതികരണത്തില്‍ എസ്പി തൃപ്തയായാണ് മടങ്ങിയത്. സംഭവത്തിന്റെ വീഡിയോ ഔരയ്യ പൊലീസ് പുറത്തുവിട്ടു. നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News