6 വര്‍ഷത്തിനിടയില്‍ കേരള സര്‍ക്കാര്‍ ഐടി മേഖലയില്‍ കൈവരിച്ചത് സമാനതകളില്ലാത്ത നേട്ടങ്ങള്‍:മുഖ്യമന്ത്രി| Pinarayi Vijayan

കഴിഞ്ഞ 6 വര്‍ഷത്തിനിടയില്‍ കേരളത്തിലെ സര്‍ക്കാര്‍ ഐടി മേഖലയില്‍ കൈവരിച്ചത് സമാനതകളില്ലാത്ത നേട്ടങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). ഐടി മേഖലയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ ക്രിയാത്മക ഇടപെടലുകളുടെ ഗുണഫലമാണ് ഈ നേട്ടങ്ങള്‍.

ഇനിയും ഒരുപാടു ദൂരം മുന്നേറാനുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കി ഐടി മേഖലയെ പുതിയ ഉയരങ്ങളിലേയ്ക്ക് നയിക്കാന്‍ ഒരുമിച്ച് നില്‍ക്കാം. കേരളത്തിലെ യുവതലമുറയ്ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരുക്കാം-മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പിന്റെ പൂര്‍ണ രൂപം:-

കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ കേരളത്തിലെ സര്‍ക്കാര്‍ ഐടി മേഖലയില്‍ കൈവരിച്ചത് സമാനതകളില്ലാത്ത നേട്ടങ്ങളാണ്. 2016-ല്‍ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ കേരളത്തിലെ സര്‍ക്കാര്‍ ഐടി പാര്‍ക്കുകള്‍ വഴിയുള്ള കയറ്റുമതി 9,753 കോടി രൂപയായിരുന്നു. 2022-ല്‍ 17,536 കോടി രൂപയായി അത് ഏകദേശം ഇരട്ടിയോളം വര്‍ദ്ധിച്ചിരിക്കുന്നു. കമ്പനികളുടെ എണ്ണം 640 ആയിരുന്നെങ്കില്‍ ഇന്നത് 1106 ആയി വര്‍ദ്ധിച്ചു. ഐടി തൊഴിലാളികളുടെ എണ്ണത്തിലും വലിയ തോതിലുള്ള വര്‍ദ്ധനവാണുണ്ടായത്. 2016-ല്‍ 78,068 പേരാണ് ഐടി പാര്‍ക്കുകളില്‍ തൊഴിലെടുത്തിരുന്നത്. ഇന്നത് 1,35,288 ആയി ഉയര്‍ന്നിരിക്കുന്നു.

ഐടി മേഖലയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ ക്രിയാത്മക ഇടപെടലുകളുടെ ഗുണഫലമാണ് ഈ നേട്ടങ്ങള്‍. ഇനിയും ഒരുപാടു ദൂരം മുന്നേറാനുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കി ഐടി മേഖലയെ പുതിയ ഉയരങ്ങളിലേയ്ക്ക് നയിക്കാന്‍ ഒരുമിച്ച് നില്‍ക്കാം. കേരളത്തിലെ യുവതലമുറയ്ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരുക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News