INS Vikrant: ഐഎന്‍ എസ് വിക്രാന്തില്‍ മോഷണം നടത്തിയ കേസ്; പ്രതികള്‍ക്ക് തടവുശിക്ഷ

നാവിക സേനയുടെ വിമാനവാഹിനിക്കപ്പലായ ഐഎന്‍ എസ് വിക്രാന്തില്‍(INS vikrant) മോഷണം നടത്തിയ കേസിലെ പ്രതികള്‍ക്ക് തടവുശിക്ഷ. ഒന്നാം പ്രതി സുമിത്കുമാറിന് 5 വര്‍ഷവും രണ്ടാം പ്രതി ദയാ റാമിന് 3 വര്‍ഷവും തടവ് വിധിച്ചു.കൊച്ചി(Kochi) എന്‍ ഐ എ കോടതിയാണ് ശിക്ഷ വിധിച്ചത്.പ്രതികള്‍ കുറ്റം സമ്മതിച്ചതിനാല്‍ വിചാരണയില്ലാതെയാണ് ശിക്ഷ വിധിച്ചത്.

കപ്പലിലെ കരാര്‍ തൊഴിലാളികളായിരുന്ന പ്രതികള്‍ക്കാണ് എന്‍ ഐ എ കോടതി ശിക്ഷ വിധിച്ചത്.ഒന്നാം പ്രതി ബീഹാര്‍ സ്വദേശി സുമിത് കുമാറിന് 5 വര്‍ഷവും രണ്ടാം പ്രതി രാജസ്ഥാന്‍ സ്വദേശി ദയാറാമിന് 3 വര്‍ഷം തടവുമാണ് കോടതി വിധിച്ചത്.പ്രതികള്‍ രണ്ടുപേരും കോടതിയില്‍ കുറ്റം സമ്മതിച്ചിരുന്നു.അതിനാല്‍ വിചാരണകൂടാതെയാണ് ശിക്ഷ വിധിച്ചത്.
2019 സെപ്റ്റംബറിലായിരുന്നു കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ നിര്‍മ്മാണത്തിലിരുന്ന ഐ എന്‍ എസ് വിക്രാന്തില്‍ കവര്‍ച്ച നടന്നത്.

കപ്പലിലെ കമ്പ്യൂട്ടറുകളില്‍ അഞ്ചെണ്ണത്തില്‍ നിന്ന് ഹാര്‍ഡ് ഡിസ്‌ക്കുകള്‍,മൈക്രൊ പ്രോസസര്‍,റാം,കേബിളുകള്‍ തുടങ്ങിയവയാണ് മോഷണം പോയത്.ആദ്യം ലോക്കല്‍പോലീസ് അന്വേഷിച്ച കേസ് പിന്നീട് എന്‍ ഐ എ ഏറ്റെടുക്കുകയായിരുന്നു.ഇതിനിടെയായിരുന്നു കപ്പലിലെ കരാര്‍ പെയിന്റിംഗ് തൊഴിലാളികളായ രണ്ടുപേര്‍ പിടിയിലായത്.വേതനത്തെച്ചൊല്ലി കരാറുകാരനുമായി ഉണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് മോഷണം നടത്തിയതെന്നായിരുന്നു പിടിയിലായവരുടെ മൊഴി.പ്രോസസറൊഴികെ മറ്റ് മോഷണമുതലുകള്‍ ഇവരില്‍ നിന്ന് കണ്ടെടുത്തിരുന്നു.ഓണ്‍ലൈനില്‍ വിറ്റ പ്രോസസര്‍ പിന്നീട് മൂവാറ്റുപുഴയില്‍ നിന്നും കണ്ടെടുക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here