‘മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തും’; ഗുജറാത്തിൽ കോൺഗ്രസ്സിന് തിരിച്ചടിയായി സർവ്വേ ഫലങ്ങൾ

ഗുജറാത്തിൽ കോൺഗ്രസ്സിന് തിരിച്ചടിയായി സർവ്വേ ഫലങ്ങൾ. കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തുമെന്നാണ് പല സർവ്വേയിലെയും വിലയിരുത്തൽ. ആം ആദ്മിയുടെ കടന്നുവരവാണ് കോൺഗ്രസിനെ കൂടുതൽ പ്രതിസന്ധിയിലാക്കിയത്.

2017നു ശേഷം കോൺഗ്രസ് വലിയൊരു തകർച്ചയിലൂടെയാണ് കടന്നുപോകുന്നത്.ഗുജറാത്തിൽ മൂന്നാമത്തൊരു പാർട്ടിയായി ആം ആദ്മി വന്നത്തോടെ കോൺഗ്രസിന്റെ പകുത്തിയോളം വരുന്ന വോട്ടാണ് നഷ്ടമായത്. സർവ്വേ കണക്കുപ്രകാരം 41.4 % ഉണ്ടായിരുന്ന കോൺഗ്രസിന്റെ വോട്ട് വിഹിതം 2022 ആയപ്പോൾ 21% ആയി കുറഞ്ഞു.

എന്നാൽ ആം ആദ്മിയുടെതാക്കാകട്ടെ 22% മായി വോട്ട് വിഹിതം ഉയർന്നു. ബിജെപിക്ക് കുറഞ്ഞത് വെറും 2% മാണ്. ഗുജറാത്തിൽ പൊതുവെ ഗ്രാമീണ മേഖലയിലാണ് ബിജെപി സ്വാധീനം ചൊല്ലുത്തുന്നത്. അതേസമയം കോണ്ഗ്രസിനും എഎപിയ്ക്കും നഗരങ്ങളിലാണ് സ്വാധീനമുളളത്. വോട്ട് വിഹിതത്തിന്റെ കണക്കെടുത്താൽ താഴെകിടയിൽ ഉള്ളവരിൽ നിന്നും ഇടത്തരക്കാരിൽ നിന്നും നാലിൽ ഒരു ശതമാനം വോട്ട് ആം ആദ്മിക്ക് ലഭിക്കും.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ നാലിൽ ഒരു ശതമാനം വോട്ട് കോൺഗ്രസിനും ലഭിക്കും. എന്നാൽ പാണ്ഡിദർ സമുദായത്തിന്റെ ഭൂരിപക്ഷ വോട്ടും നിലവിൽ ബിജെപി പാളയത്തിലാണ്. ദളിതരുടെ ഭൂരിപക്ഷ വോട്ട് കോൺഗ്രസ് നേടുമ്പോൾ ആദിവാസി സമൂഹത്തിന്റെ സിംഹഭാഗവും ബിജെപിക്കാണ്. ഉന്നത വിദ്യാഭ്യാസ നേടിയ ഒരു കൂട്ടരുടെ പിന്തുണ ആം ആദ്മിക്കുണ്ട്. 2017 നു ശേഷം മുസ്ലീം സമുദായത്തിന്റെ വോട്ട് വിഹിതം കോണഗ്രസിനും ബിജെപിക്കും ഒരുപോലെ നഷ്ടമായെന്നും സർവ്വേ ഫലം ചൂണ്ടിക്കാട്ടുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here