സര്‍ക്കാരിന്‍റെ അനുമതിയില്ലാതെ വൈസ് ചാന്‍സിലര്‍ ചുമതല ഏറ്റെടുത്ത സിസ തോമസിനോട് വിശദീകരണം ചോദിക്കും

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടറായ ഡോ. സിസ തോമസ് സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതിയില്ലാതെ വാഴ്സിറ്റിയുടെ ചുമതല ഏറ്റെടുത്ത നടപടിയില്‍ സിസ തോമസിനെതിരെ നടപടി വരും. സാങ്കേതിക സര്‍വ്വകാലശാല നിയമം പതിമൂന്നാം വകുപ്പ് ഏഴാം ഉപവകുപ്പ് പ്രകാരം വൈസ് ചാന്‍സിലര്‍ സ്ഥാനത്ത് ഒരു താല്‍കാലിക ഒഴിവുണ്ടാകുമ്പോള്‍ ചാന്‍സലര്‍ അത് നികത്തേണ്ടത് എങ്ങനെയെന്ന് നിര്‍ഷ്കര്‍ഷിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് മറ്റേതെങ്കിലും വൈസ് ചാന്‍സിലര്‍, സാങ്കേതിക സര്‍വ്വകലാശാലയുടെ പ്രൊ വൈസ് ചാന്‍സിലര്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഇവരില്‍ ആര്‍ക്കെങ്കിലും 6 മാസ കാലവധിയില്‍ അധീകരിക്കാത്ത വിധത്തില്‍ ചാര്‍ജ്ജ് നല്‍കണമെന്നാണ് നിയമം പറയുന്നത്.

സംസ്ഥാന സര്‍ക്കാരിന്‍റെ ശുപാര്‍ശ അനുസരിച്ച് മാത്രമേ ചാന്‍സിലര്‍ പ്രവര്‍ത്തിക്കാവൂ എന്നും നിയമത്തില്‍ പറയുന്നുണ്ട് . ചാന്‍സലര്‍ക്ക് സര്‍വ്വകലാശാലായില്‍ സ്വമേധയാ പ്രവര്‍ത്തിക്കാനുള്ള അധികാരം സര്‍വ്വകലാശാലാ നിയമമോ യു.ജി.സി റെഗുലേഷനോ നല്‍കുന്നില്ല.

ആദ്യം ഡിജിറ്റൽ സർവ്വകലാശാല വി.സിക്ക് സാങ്കേതിക വാഴ്സിറ്റി VC യുടെ ‘. അധിക ചുമതല നൽകണം എന്നാണ് സർക്കാർ ആദ്യം ചാൻസിലർക്ക് ശുപാർശ നൽകിയത് , എന്നാൽ ഡോ. സജി ഗോപിനാഥിന് മെമ്മോ നൽകിയിരിക്കുകയാണ് എന്ന കാരണം ചൂണ്ടി കാട്ടി ചാൻസിലർ ഇത് നിരസിച്ചു തുടർന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. ഇഷിതാ റോയിയെ വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് നിയമിക്കണമെന്ന സര്‍ക്കാരിന്‍റെ ശുപാര്‍ശ ചാൻസിലർക്ക് കൈമാറിയത് ,ഇത് പരിഗണനയിലിരിക്കെയാണ് ഡോ. സിസ തോമസിനെ ചാൻസിലർ ഏകപക്ഷീയമായി നിയമിച്ചത്. ഇത് സംബന്ധിച്ച് സാങ്കേതിക സര്‍വ്വകലാശാല നിയമം പറയുന്നത് ഇപ്രകാരമാണ്

(7) Where the vacancy of Vice-Chancellor arises in any of the following circumstances, the Chancellor may appoint the Vice-Chancellor of any other University or the Pro-Vice Chancellor of this University or the Secretary to Government, Higher Education Department, recommended by the Government, to be the Vice-Chancellor for a period of not exceeding six months in the aggregate, namely:

(i) where the committee appointed under sub-section (1) is unable to recommend any name within the time-limit specified by the Chancellor;

(ii) where vacancy occurs in the office of the Vice-Chancellor because of death, resignation or otherwise and it cannot be filled up conveniently and expeditiously in accordance with the provisions of sub-sections (1) to (5) ;

(iii) where the vacancy in the office of the Vice-Chancellor arises temporarily because of leave, illness or of any other causes;

(iv) where the term of office of the Vice-Chancellor expires; or

(v) where there is any other emergency: Provided that the person so appointed shall cease to hold such office on the date on which the Vice-Chancellor resumes office.

എ.പി.ജെ. അബ്ദുള്‍കലാം സാങ്കേതികശാസ്ത്ര സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലറുടെ താല്‍ക്കാലിക ചുമതല ചാന്‍സിലറായ ആരിഫ് മുഹമ്മദ് ഖാന്‍ കൈമാറിയത് ചട്ട വിരുദ്ധമാണ് നിയമപരമായി നിലനില്‍ക്കാത്തതുമാണ്. സര്‍ക്കാരിന്‍റെ മുന്‍കുര്‍ അനുമതിയില്ലാതെ ഡോ. സിസ തോമസ് ചുമതിയേറ്റെടുത്തത് കോഡ് ഓഫ് കോണ്‍ഡക്റ്റ് റൂളിന്‍റെയും സര്‍വ്വീസ് ചട്ടങ്ങളുടെയും നഗ്നമായ ലംഘനമാണ്. ഇത് മുന്‍ നിര്‍ത്തി സിസ തോമസിനെതിരെ സര്‍ക്കാര്‍ ശിക്ഷാ നടപടി കൈകൊള്ളാൻ കഴിയും . നിയമപരമായി കോടതിയിൽ നിലനിൽക്കാത്ത നിയമം ഡോ സിസ തോമസിൻ്റെത്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News