Kasargod: തിരുവാഭരണം മോഷ്ടിച്ച പൂജാരി പിടിയില്‍

കാസര്‍കോഡ്(Kasargod) മഞ്ചേശ്വരത്ത് വിഗ്രഹങ്ങളില്‍ ചാര്‍ത്തിയ തിരുവാഭരണവുമായി പൂജാരി. മഞ്ചേശ്വരം(Manjeswaram) ഹൊസബട്ടു മങ്കേശ മഹാലക്ഷമി ദേവസ്ഥാനത്തെ തിരുവാഭരണമാണ് കവര്‍ന്നത്. പൂജാരിയെ മഞ്ചേശ്വരം പൊലീസ്(police) പിടികൂടി. മഞ്ചേശ്വരം ഹൊസബട്ടു മങ്കേശ മഹാലക്ഷമി ദേവസ്ഥാനത്ത് നിന്ന് തിരുവാഭരണം മോഷണം പോയ സംഭവത്തില്‍ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന തിരുവനന്തപുരം സ്വദേശി ദീപക്കാണ് പിടിയിലായത്.

ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന അഞ്ചര പവന്റെ തിരുവാഭരണമാണ് മോഷണം പോയത്. ഒക്ടോബര്‍ 27 നാണ് ദീപക്ക് ക്ഷേത്രത്തില്‍ പൂജാരിയായി എത്തിയത്. രണ്ടു ദിവസത്തിനു ശേഷം ക്ഷേത്രം അധികൃതരെ വിവരമറിയിക്കാതെ പൂജാരി നാടു വിട്ടു. ഫോണില്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.

ഇതേത്തുടര്‍ന്ന് ക്ഷേത്രത്തില്‍ നേരത്തെ ഉണ്ടായിരുന്ന പൂജാരിയെ വിളിച്ചു വരുത്തി ക്ഷേത്ര നട തുറന്നു. വിഗ്രഹത്തിലുള്ള ആഭരണത്തില്‍ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി വ്യക്തമായത്. തുടര്‍ന്ന്, ക്ഷേത്രം അധികൃതര്‍ മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കി. അന്വേഷണസംഘം തിരുവനന്തപുരത്ത് നിന്നാണ് ദീപക്കിനെ പിടികൂടിയത്. തിരുവാഭരണങ്ങള്‍ കണ്ടെത്താനായിട്ടില്ല. ദീപക്കിനെ മഞ്ചേശ്വരത്തെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel