Varkala: വര്‍ക്കലയിലെ റിസോര്‍ട്ടുകളില്‍ നിന്ന് പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടികൂടി

വര്‍ക്കല(Varkala) ടൂറിസം മേഖലയിലെ റിസോര്‍ട്ടുകളില്‍ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന. നിരവധി റിസോര്‍ട്ടുകളില്‍ നിന്നും പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടികൂടി. ഫോര്‍സ്റ്റാര്‍ ക്ലാസ്സിഫിക്കേഷന്‍ ഉള്ള ദി ഗേറ്റ് വേ ഹോട്ടലില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തത്. പിടിച്ചെടുത്ത ഭക്ഷണസാധനങ്ങള്‍ക്ക് ഒരാഴ്ചയില്‍ കൂടുതല്‍ പഴക്കമുണ്ട്.

റെഡ് കഫേ, ലെമണ്‍ ഗാര്‍ലിക്, ഗ്രീന്‍ പാലസ്, ഗോഡ്‌സ് ഓണ്‍ കണ്‍ട്രി, കൈരളി ബേക്കേഴ്‌സ് ആന്‍ഡ് ഫാസ്റ്റ് ഫുഡ് എന്നിവയാണ് പഴകിയ ഭക്ഷണം പിടിച്ച മറ്റു സ്ഥാപനങ്ങള്‍. പഴകിയതും പുഴു അരിച്ചതുമായ ഭക്ഷണപദാര്‍ത്ഥങ്ങളാണ് പരിശോധനയില്‍ പിടികൂടിയത്.
വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് മുനിസിപ്പല്‍ സെക്രട്ടറി പറഞ്ഞു.

വിനോദസഞ്ചാര മേഖലയായ ക്ലിഫ് മേഖലയില്‍ പഴകിയ ആഹാര സാധനങ്ങള്‍ വിളമ്പുന്നു എന്ന പരാതിയെ തുടര്‍ന്നാണ് ആരോഗ്യവകുപ്പ് പരിശോധന നടത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News