Madras Mail:80കളിലെ സിനിമാപ്രവര്‍ത്തകരുടെ കൂട്ടായ്മയുമായി മദ്രാസ് മെയില്‍;ഒത്തുചേരല്‍ നാളെ

75 മുതല്‍ 85 വരെയുള്ള കാലഘട്ടത്തില്‍ മദ്രാസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച സിനിമ പ്രവര്‍ത്തകര്‍ക്കായി ഒത്തുചേരല്‍ ഒരുങ്ങുന്നു. 80 മദ്രാസ് മെയില്‍(Madras Mail) എന്ന് പേരിട്ട കൂട്ടായ്മ സാമൂഹ്യപ്രവര്‍ത്തകയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയാണ്(Bhagyalakshmi) ഏകോപിപ്പിക്കുന്നത്. 80 മദ്രാസ് മെയില്‍ എന്ന പേരില്‍ വാട്ട്‌സാപ്പ് ഗ്രൂപ്പുമുണ്ട്. ഇതിലെ അംഗങ്ങളാണ് ഒത്തുചേരുന്നത്. നാളെ രാവിലെ 10.30 ന് തിരുവനന്തപുരത്തെ ഹോട്ടല്‍ സൗത്ത് പാര്‍ക്കില്‍ വച്ചാണ് ഓര്‍മ്മകള്‍ പങ്കുവെക്കാന്‍ കൂടിചേരുക. പഴയ ഓര്‍മ്മകള്‍ പങ്കുവെയ്ക്കാനും ആ കാലഘട്ടത്തിലെ സിനിമാ പ്രവര്‍ത്തകര്‍ ഇപ്പോള്‍ എവിടെയാണെന്നറിയാനും അവരുടെ കുടുംബ വിശേഷങ്ങളും, പഴയ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയുമൊക്കെയാണ് ഒത്തുചേരലിന്റെ ഉദ്ദേശ്യം.

‘കൂട്ടായ്മ ഒരു വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ അതിനെ ഒരു ഗെറ്റ് ടുഗെദര്‍ ആക്കിയെടുക്കാം എന്ന് വിചാരിച്ചു. അങ്ങനെയാണ് വാട്ട്‌സാപ്പ് ഗ്രൂപ്പ് ഫോം ചെയ്തത്. എല്ലാവര്‍ക്കും താത്പര്യമായി. പ്രത്യേകിച്ച് ടെക്‌നിക്കല്‍ സൈഡില്‍ ഉള്ളവര്‍ക്കായിരുന്നു താത്പര്യം. ഏകദേശം 85ഓളം പേര്‍ ഗ്രൂപ്പിലുണ്ട്. കഴിയാവുന്നത്ര പേര്‍ പരിപാടിക്ക് എത്തുമെന്നാണ് പ്രതീക്ഷ. ഇങ്ങനെയൊരു ഗ്രൂപ്പ് ഉണ്ടെന്ന് പലരും അറിയണം. ഇതില്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരുപാട് പേരുണ്ട്. അസുഖമുള്ളതും ചികിത്സിക്കാന്‍ പണമില്ലാത്തവരുമുണ്ട്. അവരെയെല്ലാം നമുക്ക് എങ്ങനെ സഹായിക്കാന്‍ പറ്റും. എല്ലാവര്‍ക്കും പഴയ സൗഹൃദവും സന്തോഷവും വിശേഷങ്ങളുമൊക്കെ പങ്കുവയ്ക്കാനാകും. ക്രമേണ ഒരു ചാരിറ്റി ഗ്രൂപ്പ് ആക്കി വളര്‍ത്തിയെടുക്കാനും ആഗ്രഹമുണ്ട്. ജോഷി, ഡയറക്ടര്‍ കമല്‍ എന്നിവരുള്‍പ്പെടെയുള്ള പ്രമുഖരും ഗ്രൂപ്പിലുണ്ട്’- ഭാഗ്യലക്ഷ്മി പറയുന്നു.

Senior dubbing artist Bhagyalakshmi on her Bigg Boss Malayalam 3 journey: I'm happy I could prove to everyone that age is just a number - Times of India

ഏറ്റവും മികച്ച സിനിമകള്‍ പിറവിയെടുത്ത 80കളില്‍ സിനിമയ്ക്കായി പ്രവര്‍ത്തിച്ച നിരവധി പേരാണുള്ളത്. അവരില്‍ പലരും ഇന്ന് ജീവിച്ചിരിപ്പില്ല. അഭിനയം നിര്‍ത്തി, ഫീല്‍ഡ് വിട്ട് വിശ്രമ ജീവിതം നയിക്കുന്നവരും ഉണ്ട്. പലരും ഇന്ന് ജീവിതമാര്‍ഗം തേടുകയുമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News