Thalassery:കാറില്‍ ചാരി നിന്നതിന് ആറ് വയസുകാരനെ ചവിട്ടി നീക്കിയ ക്രൂരത; ശിഹ്ഷാദിന്റെ ലൈസന്‍സ് റദ്ദാക്കും

(Thalassery)തലശേരിയില്‍ കാറില്‍ ചാരി നിന്നതിന് ആറുവയസുകാരനെ ചവിട്ടിവീഴ്ത്തിയ മുഹമ്മദ് ശിഹ്ഷാദിന്റെ ലൈസന്‍സ് റദ്ദാക്കും. നടപടി എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടേത്. കാരണം നേരിട്ട് ഹാജരായി ബോധിപ്പിക്കാനും നിര്‍ദേശിച്ച് നോട്ടിസ് നല്‍കും.

തെറ്റായ ഭാഗത്ത് വാഹനം നിര്‍ത്തിയിട്ടത് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ആര്‍ടിഒയുടെ നോട്ടീസില്‍ പരാമര്‍ശിക്കുന്നത്. ഇതില്‍ ശിഹ്ഷാദിന്റെ വിശദീകരണം തൃപ്തികരം അല്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കുന്നതിലേക്ക് കാര്യങ്ങള്‍ നീക്കും.

മുഹമ്മദ് ശിഹ്ഷാദ് നടത്തിയത് കുറ്റകരമായ നരഹത്യാ ശ്രമമെന്നാണ് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ആദ്യം കുട്ടിയുടെ തലക്ക് ഇടിച്ച പ്രതി കുട്ടി കാറിന് സമീപത്ത് നിന്നും മാറാതായതോടെ കാലുകൊണ്ട് ചവിട്ടി. കുട്ടി തിരിഞ്ഞില്ലായിരുന്നെങ്കില്‍ ചവിട്ടേറ്റ് കുട്ടിയുടെ മരണം വരെ സംഭവിക്കാമായിരുന്നുവെന്ന്് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. തലശേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here