ഒരൊറ്റ സ്കാനിൽ പല്ലുകൾ,താടിയെല്ല് ,ടിഷ്യൂകൾ, നാഡി പാതകൾ എന്നിവയുടെ 3-ഡി ചിത്രങ്ങൾ;CBCT സ്കാൻ സൂപ്പറാണ്

ഒരു സി ബി സി റ്റി (CBCT) എടുക്കണം എന്ന് ദന്ത ഡോക്ടർ നിങ്ങളോട് പറഞ്ഞിട്ടുണ്ടോ?എന്താണ് ഡെന്റിസ്റ്റുകൾ പറയുന്ന CBCTസ്കാൻ എന്ന് നോക്കാം.CBCT അഥവാ കോൺ ബീം കംപ്യൂട്ടഡ് ടോമോഗ്രഫി (CBCT) എന്നത് ഒരു ഇമേജിംഗ് സാങ്കേതികവിദ്യയാണ്,പല്ലുകളുടെയും താടിയെല്ലുകളുടെയും ഏറ്റവും കൃത്യമായ വിലയിരുത്തൽ നടത്താൻ ദന്തഡോക്ടറെ സഹായിക്കുന്ന നൂതന സാങ്കേതിക വിദ്യ.എന്താണ്  CBCTസ്കാൻ എന്ന് ഏറ്റുമാനൂർ തീർത്ഥാസ് ടൂത്ത്‌ അഫയറിലെ ദന്തൽ സർജൻ ഡോ ആതിര മുരളി എഴുതുന്നു.

CBCT 3D കളർ സ്കാൻ എന്നത് ഡെന്റൽ ഇൻഡസ്ട്രിയുടെ വലിയ നേട്ടമാണ് എന്ന് പറയാം.ഒരൊറ്റ സ്കാനിൽ നിങ്ങളുടെ പല്ലുകൾ,ടിഷ്യൂകൾ, നാഡിപാതകൾ, താടിയെല്ല് എന്നിവയുടെ 3-ഡി ചിത്രങ്ങൾ ആണ് ലഭിക്കുന്നത്.

CBCT നേട്ടങ്ങൾ

  • ഒളിഞ്ഞിരിക്കുന്ന പല രോഗങ്ങൾ വേഗത്തിൽ കണ്ടെത്താനും നിർണ്ണയിക്കാനും സഹായിക്കുന്നു

  • താടിയെല്ലിന്റെ ആകൃതിയും അളവുകളും ഉൾപ്പെടെ കൃത്യമായ അളവുകൾ നൽകുന്നു

  • പല്ലിലെ അണുബാധയുടെ കൃത്യമായ സ്ഥാനം മനസിലാക്കാൻ സഹായിക്കുന്നു.

അസ്ഥി ഘടനയും നാഡി പാതകളും ചുറ്റുമുള്ള മൃദുവായ ടിഷ്യൂകളും അടക്കമാണ് 3D ചിത്രമായി പതിയുന്നത്. ഏകദേശം 150-200 ചിത്രങ്ങൾ വിവിധ കോണുകളിൽ നിന്ന് പകർത്തി ഒരൊറ്റ 3D ഇമേജിലേക്ക് മാറുകയാണ്.സ്കാൻ 20-40 സെക്കൻഡ് കൊണ്ട് പൂർണ്ണമാകുന്നു.വേദനയോ മറ്റു അസ്വസ്ഥതകളോ ഉണ്ടാക്കുന്നില്ല. നമുക്ക് പരിചിതമായ പഴയ കറുപ്പും വെളുപ്പും ചിത്രമല്ല,വ്യക്തമായ കളർ ,ത്രീ ഡി ചിത്രങ്ങളാണ് ഈ സ്കാനിലൂടെ ലഭിക്കുന്നത്.ഡെന്റൽ ചികിത്സയുടെ ആസൂത്രണ ഘട്ടത്തിന്റെ ഭാഗമായി ഒരു CBCT സ്കാൻ ചെയ്യുന്നതിലൂടെ, നിങ്ങളുടെ ദന്തരോഗവിദഗ്ദ്ധന് നിങ്ങളുടെ വായുടെ ,പല്ലിന്റെ ,താടിയെല്ലിന്റെ അവസ്ഥയെക്കുറിച്ച് വളരെ വിശദമായ വിവരങ്ങൾ ലഭിക്കും.

എപ്പോഴൊക്കെയാണ് CBCT സ്കാൻ പ്രയോജനപ്പെടുന്നത്

  • അണുബാധകൾക്കുള്ള ചികിത്സയിൽ.
  • ഡെന്റൽ ഇംപ്ലാന്റ് ചെയ്യുമ്പോൾ,കൃത്രിമ പല്ലുകൾ സുരക്ഷിതമായും ഫലപ്രദമായും സ്ഥാപിക്കാനാകുമോ എന്ന് നിർണ്ണയിക്കാൻ ദന്തരോഗവിദഗ്ദ്ധനെ സഹായിക്കുന്നു.
  • പല്ലിന്റെ റൂട്ട് പ്രശ്നങ്ങൾ പരിശോദിക്കുമ്പോൾ.
  • താടിയെല്ലിലെ മറ്റ് പ്രശ്നങ്ങൾ പരിശോദിക്കുമ്പോൾ.
  • അസാധാരണ വളർച്ചകൾ എന്തെങ്കിലുമുണ്ടെങ്കിൽ കണ്ടെത്താനാകുന്നു.
  • ദന്തക്ഷയം, എല്ലുകളുടെ നഷ്ടം, മുഖത്തെ ഒടിവുകൾ എന്നിവ പോലുള്ള പ്രശ്നങ്ങൾ കണ്ടെത്താനാകുന്നു.

സിബിസിറ്റിയുടെ പ്രയോജനം

ദന്ത ചികിത്സയിൽ സങ്കീർണതകൾ മുൻകൂട്ടി തിരിച്ചറിയാനും അതുവഴി ഈ സങ്കീർണതകൾ ഒഴിവാക്കാനോ കുറയ്ക്കാനോ ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ ദന്ത ഡോകറെ സഹായിക്കുന്നു.

പല ദന്ത ചികിത്സകളിലും ദന്തരോഗവിദഗ്ദ്ധൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഒറ്റ സ്കാനിൽ തന്നെ ലഭിക്കുന്നു.

വേദനയില്ലാത്ത,സമയനഷ്ട്ടമില്ലാത്ത ഈ നൂതന സാങ്കേതിക വിദ്യ ഏവരും പ്രയോജനപ്പെടുത്തേണ്ടതാണ്

Dr Athira Murali,Dental Surgeon,Theertha’s Tooth Affair,Ettumanoor

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News