Kollam:റോഡിലൂടെ ലൈവ് കുളി; പൊക്കി ഗയ്സ്, പൊലീസ് പൊക്കി ഗയ്സ്

(Kollam)ശാസ്താംകോട്ടയില്‍ ബൈക്കില്‍ സഞ്ചരിച്ചു കൊണ്ട് സോപ്പ് തേച്ചുകുളിച്ച യുവാക്കള്‍ പൊലീസ് പിടിയിലായി. സിനിമാപറമ്പ് സ്വദേശികളായ അജ്മല്‍, ബാദുഷ എന്നിവര്‍ക്കെതിര ശാസ്താംകോട്ട പൊലീസ് കേസെടുത്തു.

കഴിഞ്ഞ ദിവസം രാത്രി കനത്ത മഴയ്ക്കിടെ, തിരക്കേറിയ ഭരണിക്കാവ് ടൗണിലാണ് സംഭവം. യുവാക്കള്‍ അര്‍ധനഗ്‌നരായി ബൈക്കില്‍ യാത്ര ചെയ്തുകൊണ്ട് സോപ്പ് തേക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പൊലീസ് യുവാക്കളെ കണ്ടെത്തി സ്റ്റേഷനില്‍ എത്തിച്ചത്.

കളി കഴിഞ്ഞ് മടങ്ങുന്നതിനിടെ മഴയില്‍ നനഞ്ഞ ടീഷര്‍ട്ട് ഊരിയ ശേഷം കുളിച്ചതാണെന്ന് യുവാക്കള്‍ പറഞ്ഞു. എന്നാല്‍ അപകടകരമായ ഡ്രൈവിങ് ഉള്‍പ്പെടെ വകുപ്പുകള്‍ ചുമത്തി കേസെടുത്തശേഷം പിഴ ഈടാക്കി വിട്ടയച്ചതായി പൊലീസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News