കഴിഞ്ഞ ദിവസമാണ് സംവിധായകന്‍ വിപുല്‍ അമൃത്‌ലാല്‍ ഒരുക്കുന്ന ‘ദി കേരള സ്റ്റോറി’യുടെ(The Kerala Story) ടീസര്‍ പുറത്ത് വിട്ടത്. ഐഎസില്‍ പ്രവര്‍ത്തിക്കാന്‍ പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മതം മാറ്റുന്ന വിഷയമാണ് ദി കേരള സ്റ്റോറിയിലൂടെ അണിയറ പ്രവര്‍ത്തകര്‍ പറയാന്‍ ശ്രമിക്കുന്നത്. അദാ ശര്‍മ അവതരിപ്പിക്കുന്ന കഥാപാത്രം താന്‍ ഒരു ഹിന്ദു യുവതിയാണെന്നും തന്നെ നിര്‍ബന്ധിച്ച് മതം മാറ്റി ഐഎസ് തീവ്രവാദിയാക്കി മാറ്റിയെന്നും പറയുന്ന ടീസറാണ് അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചത്. തന്നെപ്പോലെ 32,000 സ്ത്രീകള്‍ ഇത്തരത്തില്‍ കേരളത്തില്‍ നിന്നും തീവ്രവാദത്തിലേക്കെത്തി ചേര്‍ന്നിട്ടുണ്ടെന്നും അദാ ശര്‍മ അവതരിപ്പിക്കുന്ന കഥാപാത്രം ടീസറില്‍(Teaser) പറയുന്നു.
എന്നാല്‍, ട്വിറ്ററില്‍(Twitter) ഇത് സംബന്ധിച്ചുള്ള വാദപ്രതിവാദങ്ങളാണ് ഇപ്പോള്‍ ചൂടു പിടിയ്ക്കുന്നത്. 32000 പേരെന്ന കണക്കിനെച്ചൊല്ലിയാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ചിലര്‍ 32,000 പേരെന്ന് കണക്ക് ഉയര്‍ത്തിക്കാണിച്ച് കേരളത്തെ കുറ്റപ്പെടുത്തുമ്പോള്‍ മറ്റ് ചിലര്‍ അത് പെരുപ്പിച്ച് മാത്രം കാണിക്കുകയാണെന്ന് അഭിപ്രായപ്പെടുന്നു. വിവേക് അഗ്‌നിഹോത്രി, വിപുല്‍ അമൃത്‌ലാല്‍ ഷാ എന്നിവരെപ്പോലുള്ള സംവിധായകരാണ് ബോളിവുഡിന്(Bollywood) വേണ്ടതെന്നും ചിലര്‍ അഭിപ്രായമായി ട്വിറ്ററില്‍ കുറിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here