കോര്‍പ്പറേഷനിലെ താത്ക്കാലിക നിയമനം;മുന്‍ഗണനാപ്പട്ടിക ആവശ്യപ്പെട്ടുകൊണ്ട് മേയറുടെ കത്ത് ലഭിച്ചിട്ടില്ല:ആനാവൂര്‍ നാഗപ്പന്‍|Anavoor Nagappan

കോര്‍പ്പറേഷനിലെ താത്ക്കാലിക നിയമനത്തിന് മുന്‍ഗണനാപ്പട്ടിക ആവശ്യപ്പെട്ടുകൊണ്ട് മേയറുടെ കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍(Anavoor Nagappan). ഇത്തരത്തില്‍ ഒരു ആക്ഷേപം ഇതുവരെ ഉണ്ടായിട്ടില്ലെന്നും വിവരം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും ആനാവൂര്‍ നാഗപ്പന്‍ പ്രതികരിച്ചു.

ഇങ്ങനെ ഒരു കത്ത് പാര്‍ട്ടി കണ്ടിട്ടില്ലെന്നും ഗൗരവകരമായ വിഷയമാണെന്നും അത്തരത്തില്‍ ഒരു ആക്ഷേപം ഇതുവരെ ഉണ്ടായിട്ടില്ലെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. കത്ത് വ്യാജമാണെങ്കില്‍ മേയര്‍ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം തിരുവനന്തപുരം കോര്‍പ്പറേഷനില്‍ താത്ക്കാലിക നിയമനത്തിനായി ജില്ലാ സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടില്ലെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ കൈരളി ന്യൂസിനോട് പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News