Aloysius Fernandez: കൊല്ലത്തിന്റെ സ്വന്തം വയലിനിസ്റ്റ്; അലോഷി ചേട്ടന്‍ അന്തരിച്ചു

കൊല്ലത്തെ(Kollam) ഗോള്‍ഡന്‍ ബീച്ചിന്റെ മ്യൂസിക്ക് അംമ്പാസിഡര്‍ ഫെര്‍ണാണ്ടസ് അലോഷ്യസ്(Aloysius Fernandez) അന്തരിച്ചു. കഴിഞ്ഞദിവസം റോഡരികില്‍ അവശനിലയില്‍ കാണപ്പെട്ട ഫെര്‍ണാണ്ടസിനെ ചവറ കോയിവിള ബിഷപ്പ് ജെറോം അഭയ കേന്ദ്രത്തില്‍ എത്തിച്ചു. അവിടെവെച്ച് ഫര്‍ണാണ്ടസ് വിടവാങ്ങി.

ഫെര്‍ണാണ്ടസിന്റെ സംഗീതം കേട്ടാണ് കൊല്ലം ഗോള്‍ഡന്‍ ബീച്ചിലെ കടലമ്മയുടെ തിരമാലകള്‍ ഉണരുന്നതും ഉറങുന്നതും,ഈ സംഗീതം കേള്‍ക്കാന്‍ മത്സ്യങളും തീരമണയും.പതിറ്റാണ്ടുകളായി കൊല്ലം ബീച്ചിലെത്തുന്ന വിനോദസഞ്ചാരികള്‍ക്കും ഈ വയലിന്‍ നാഥം പരിചിതം,പ്രത്യേകിച്ച് പ്രണയിതാക്കള്‍ക്ക്, അവരെ കണ്ടയുടന്‍ ഫെര്‍ണാണ്ടസ് തന്റെ തുറുപ്പ് ഐറ്റം പുറത്തെടുക്കും ടൈറ്റാനിക്കിലെ മനോഹരമായ പ്രണയഗാനം.

ഇന്ത്യന്‍ എയര്‍ലൈന്‍സിലും ഗള്‍ഫ് എമിറേറ്റ്‌സിലും എയര്‍ക്രാഫ്റ്റ് ഇന്‍ഞ്ചിനിയറായിരുന്ന ഫെര്‍ണാണ്ടസിന്റെ തലേവര കൊല്ലത്തിന്റെ ഗോള്‍ഡന്‍ ബീച്ചില്‍ ഇങനെ അലയാനായിരുന്നു. വീഞ്ഞില്ലെങ്കില്‍ ഫെര്‍ണാണ്ടസിന് ജീവിക്കാനാകില്ല അതു കൊണ്ടു തന്നെ 75ാം വയസ്സിലും വയലിന്‍ വായിച്ച് കൈനീട്ടും.ഭാര്യയേയും പെണ്‍മക്കളേയും കാണണമെന്ന് തന്റെ ആഗ്രഹം ഫെര്‍ണാണ്ടസ് പറഞ്ഞിരുന്നു.

മരണ വിവരം സ്വിറ്റസര്‍ലെന്റിലെ ബന്ധുക്കള്‍ അറിഞ്ഞെങ്കിലും മൃതദേഹം ഏറ്റുവാങാന്‍ ആരും എത്താന്‍ സാധ്യതയില്ല.കഴിഞ്ഞ ദിവസം അവശനിലയില്‍ റോഡില്‍ വീണു കിടന്ന ഫെര്‍ണാണ്ടസിനെ ജീവകാരുണ്യ പ്രവര്‍ത്തകരായ ശക്തികുളങ്ങര ഗണേശും ബാബുവും ചേര്‍ന്ന് ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയും തുടര്‍ന്ന് അഭയ കേന്ദ്രത്തില്‍ എത്തിക്കുകയും ചെയ്തിരുന്നു.ഫെര്‍ണാണ്ടസിന്റെ സംഗീതം ഇനി ഓര്‍മ്മ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News