Palakkad: കടക്കെണിയിലായ യുവാവ് ആത്മഹത്യ ചെയ്തു

പാലക്കാട്(Palakkad) പറളിയില്‍ കടക്കെണിയിലായ യുവാവ് ആത്മഹത്യ ചെയ്തു. പറളി സ്വദേശി പ്രവീണിനെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് പ്രവീണ്‍ വീട്ടിനകത്ത് തൂങ്ങി മരിച്ചത്. പലിശക്കാരുടെ ഭീഷണിയെതുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് കുടുംബങ്ങളുടെ ആരോപണം.

പ്രദേശത്ത് തന്നെയുള്ള പലിശക്കാരില്‍നിന്ന് പല ഘട്ടങ്ങളിലായി പ്രവീണ് കടം വാങ്ങിയിരുന്നു. എന്നാല്‍ സമയത്തിന് തിരിച്ചു നല്‍കാനായില്ല. ദിവസവും പലിശക്കാര്‍ വീട്ടില്‍വന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

പാറശാല ഷാരോണ്‍ കൊലക്കേസ്;പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും

പാറശാല ഷാരോണ്‍ കൊലക്കേസില്‍(Sharon Case) കസ്റ്റഡിയിലുള്ള ഗ്രീഷ്മയെയും, അമ്മ സിന്ധുവിനെയും, അമ്മാവന്‍ നിര്‍മ്മല്‍ കുമാറിനെയും ഇന്ന് അന്വേഷണ സംഘം ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും.

ഇന്നലെയാണ് മൂന്ന് പേരെയും അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ ലഭിച്ചത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഗ്രീഷ്മയുമായി തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News