കരാര്‍ നിയമനത്തിന് പട്ടിക ചോദിച്ച് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിക്ക് കത്തയച്ചെന്ന ആരോപണം തള്ളി മേയര്‍ ആര്യ രാജേന്ദ്രന്‍9Arya Rajendran). കത്ത് നല്‍കിയ തീയതിയില്‍ താന്‍ തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ല. നിയമനടപടി സ്വീകരിക്കുന്നത് പരിശോധിച്ച് വരികയാണെന്നും മേയര്‍ പ്രതികരിച്ചു. തനിക്ക് കത്ത് ലഭിച്ചിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പ്രതികരിച്ചു.
കരാര്‍ നിയമത്തിന് പട്ടിക ചോദിച്ച് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിക്ക് കത്തയച്ചു എന്നതായിരുന്നു മേയര്‍ക്കെതിരെ ഉയര്‍ന്ന ആരോപണം. എന്നാല്‍ താന്‍ സ്ഥലത്തില്ലാതിരുന്ന ഈ മാസം ഒന്നാം തീയതി വച്ചുള്ള കത്തിന്റെ വസ്തുത പരിശോധിച്ചു വരികയാണെന്ന് മേയര്‍ പ്രതികരിച്ചു. താന്‍ ഇത്തരത്തില്‍ ഒരു കത്ത് നല്‍കിയിട്ടില്ല. നിയമനടപടി സ്വീകരിക്കണോ എന്നത് സംബന്ധിച്ച് പരിശോധിച്ച് വരുന്നതായും മേയര്‍ വ്യക്തമാക്കി. സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും കത്ത് സംബന്ധിച്ച വാര്‍ത്ത നിഷേധിച്ചു. ഇത്തരം ഒരു കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്ന് ആനാവൂര്‍ പ്രതികരിച്ചു.
ഇതുമായി ബന്ധപ്പെട്ട മറ്റു നേതാക്കളെ ആരെയും വിളിച്ച് വിശദീകരണം തേടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതെസമയം നഗരസഭയില്‍ വിഷയത്തില്‍ അടിയന്തര പരിശോധന ആരംഭിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here