ADVERTISEMENT
ഇംഗ്ലണ്ടിന് ഇന്ന് ജയിച്ചാൽ ലോകകപ്പ് സെമി. തോറ്റാൽ പുറത്ത്. കളത്തിൽ ഇറങ്ങുംമുമ്പെ പുറത്തായ ശ്രീലങ്കയാണ് എതിരാളികൾ. ഗ്രൂപ്പ് ഒന്നിലെ അവസാന മത്സരമാണ് ഇന്ന്.മികച്ച റൺ നിരക്കുള്ള ഇംഗ്ലണ്ടിന് ലങ്കയ്‌ക്കെതിരെ ജയിക്കാനായാൽ ഓസീസിനെ മറികടന്ന് സെമിയിലെത്താം.
നിലവിൽ ഓസീസിനെക്കാൾ രണ്ട് പോയിന്റ് പിന്നിലാണ് ഇംഗ്ലണ്ട്. ഓസീസ് അഫ്‌ഗാനിസ്ഥാനെ തോൽപ്പിച്ചതോടെയാണ് ലങ്ക പുറത്തായത്. മഴകാരണം കൂടുതൽ ബുദ്ധിമുട്ട് അനുഭവിച്ച ടീമാണ് ഇംഗ്ലണ്ട്. മഴനിയമപ്രകാരമായിരുന്നു അയർലൻഡിനോട് തോറ്റത്. ഈ തോൽവി ഇംഗ്ലണ്ടിനെ ബാധിച്ചു. പിന്നാലെ ഓസ്‌ട്രേലിയയുമായുള്ള കളി മഴ മുടക്കി.
ബാറ്റർമാർ സ്ഥിരതകാട്ടാത്തതാണ് ഇംഗ്ലണ്ടിന്റെ ആശങ്ക. ക്യാപ്‌റ്റൻ ജോസ് ബട്‌ലർ, അലെക്‌സ് ഹെയ്‌ൽസ്, ലിയാം ലിവിങ്‌സ്‌റ്റൺ എന്നിവരാണ് ബാറ്റിങ് നിരയിലെ പ്രധാനികൾ. മാർക് വുഡും ക്രിസ് വോക്‌സുമാണ് ബൗളിങ് നിരയെ നയിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.