തുടർത്തോൽവികളിൽ പതറാതെ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഇന്നിറങ്ങുന്നു

തുടർത്തോൽവികളിൽനിന്ന്‌ കുതറിമാറാൻ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഇന്നിറങ്ങുന്നു. നാല്‌ കളിയും തോറ്റെത്തുന്ന നോർത്ത്‌ ഈസ്റ്റ്‌ യുണൈറ്റഡാണ്‌ എതിരാളി. ഗുവാഹത്തിയിൽ രാത്രി ഏഴരയ്‌ക്കാണ്‌ പോരാട്ടം.

കളിച്ച നാലിൽ ഒന്നിൽമാത്രമാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്‌ ജയിക്കാനായത്‌. പിന്നീട്‌ മൂന്നിലും തോറ്റു. മൂന്ന്‌ പോയിന്റുമായി പത്താമതാണ്‌. നോർത്ത്‌ ഈസ്റ്റ് 11–ാ-മതാണ്‌. പ്ലേ ഓഫ്‌ പ്രതീക്ഷകൾ നിലനിർത്താൻ ജയം അനിവാര്യമാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്‌.

ഈസ്റ്റ്‌ ബംഗാളിനെതിരെ ഉദ്‌ഘാടനമത്സരത്തിൽ നടത്തിയ മിന്നുംപ്രകടനത്തിനുശേഷം ബ്ലാസ്‌റ്റേഴ്‌സിന്‌ നിരാശമാത്രമായിരുന്നു. പ്രതിരോധത്തിലെ വിള്ളലുകൾ വൻതോൽവിക്ക്‌ വഴിവച്ചു. എടികെ മോഹൻ ബഗാൻ, ഒഡിഷ എഫ്‌സി, മുംബൈ സിറ്റി ടീമുകളോട്‌ തോറ്റു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News