ഷാലിമാര്‍ എക്സ്പ്രസ് ട്രെയിനിന്റെ പാഴ്സല്‍ ബോഗിയില്‍ തീപിടിത്തം. മഹാരാഷ്ട്രയിലെ നാസിക് റോഡ് സ്റ്റേഷനില്‍ വച്ചാണ് മുംബൈയിലേക്കു പോവുകയായിരുന്ന ട്രെയിനിന്റെ പാഴ്സല്‍ ബോഗിയില്‍ തീപിടിത്തമുണ്ടായത്.
രാവിലെ 8.45ഓടെയാണ് ട്രെയിനില്‍ അപകടമുണ്ടായത്. പശ്ചിമ ബംഗാളിലെ നാസിക്കില്‍നിന്ന് മുംബൈ ലോകമാന്യ ടെര്‍മിനസിലേക്കുള്ള ട്രെയിനാണ് ഷാലിമാര്‍ എക്സ്പ്രസ്.
എന്‍ജിന്‍ വാഗണോടു ചേര്‍ന്ന പാഴ്സല്‍ വാനിലാണ് തീപിടിത്തമുണ്ടായത്. മറ്റു ബോഗികളിലേക്കു തീ പടര്‍ന്നില്ലെന്നും യാത്രക്കാര്‍ സുരക്ഷിതരാണെന്നും റെയില്‍വേ വക്താവ് അറിയിച്ചു.
യാത്രക്കാര്‍ വിവരമറിയിച്ചതിന് പിന്നാലെ അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ആര്‍ക്കും പരുക്കില്ല. തീപിടിത്തത്തെ തുടര്‍ന്ന് എഞ്ചിന് തൊട്ടടുത്തുണ്ടായിരുന്ന പാഴ്സല്‍ വാന്‍ ട്രെയിനില്‍ നിന്ന് വേര്‍പെടുത്തിയിട്ടുണ്ടെന്നും ഉടന്‍ തന്നെ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുമെന്നും സെന്‍ട്രല്‍ റെയില്‍വേ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ശിവാജി എം സുതാര്‍ അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Fire in #HowrahMail at #Nasik Road. pic.twitter.com/9GOgM6CIuk
— @Rakesh (@Rakesh5_) November 5, 2022
ADVERTISEMENT
Get real time update about this post categories directly on your device, subscribe now.