ന്നാ നീയും കഴിച്ചോ ! തനിക്ക് കിട്ടിയ തീറ്റ തത്തയ്ക്ക് പങ്കുവയ്ക്കുന്ന കാക്ക; വീഡിയോ വൈറല്‍

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് കൊക്കിലൊതുക്കിയ തീറ്റ ഒരു തത്തയ്ക്ക് പങ്കുവയ്ക്കുന്ന കാക്കയുടെ വീഡിയോ ആണ്. ഒരു മരക്കൊമ്പില്‍ കാക്കയും തൊട്ടടുത്ത് ഒരു തത്തയും ഇരിക്കുന്നത് വീഡിയോയില്‍ കാണാം.

പിന്നാലെ തന്റെ കൊക്കിലൊതുക്കിയ തീറ്റ മരക്കൊമ്പില്‍ വച്ച് കാക്ക മാറി നില്‍ക്കുന്നു. ശേഷം അത് കൊത്തിയെടുത്ത് തത്ത പറന്നകലുന്നതാണ് 14 സെക്കന്‍ഡ് മാത്രമുള്ള വീഡിയോ.

ഐഎഫ്എസ് ഓഫീസറായ സുശാന്ദ നന്ദ പങ്കിട്ട വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. ഇവര്‍ക്ക് പോലും പങ്കുവയ്ക്കാന്‍ സാധിക്കുന്നു. എന്നിട്ടും നമുക്ക് എന്തുകൊണ്ട് സാധിക്കുന്നില്ല എന്ന കുറിപ്പുമായാണ് അദ്ദേഹം വീഡിയോ പങ്കിട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News