
മാസ്സ് ചിത്രവുമായി ടിനു പാപ്പച്ചൻ വീണ്ടും, ചാക്കോച്ചൻ, ആൻ്റണി വർഗീസ്, അർജുൻ എന്നിവർ ഒന്നിക്കുന്ന ‘ചാവേർ’ ടൈറ്റിൽ ലുക്ക് പുറത്തിറങ്ങി. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അജഗജാന്തരം എന്നീ ചിത്രങ്ങൾക്ക് ശേഷം ടിനു പാപ്പച്ചൻ സംവിധാനം നിർവഹിക്കുന്ന മാസ്സ് ത്രില്ലർ ചിത്രം ‘ചാവേറി’ന്‍റെ ഒഫീഷ്യൽ ടൈറ്റിൽ ലുക്ക് പോസ്റ്റർ മമ്മൂക്ക പുറത്തിറക്കി. ചാവേർ എന്ന എഴുത്തിൽ പോലും കഥാപാത്രങ്ങളുടെ ഒരു ആവിഷ്കാരം പകർന്നിരിക്കുന്ന ടൈറ്റിൽ പോസ്റ്ററിൽ ഒരു കഠാരയും ജീപ്പും തെയ്യവും എല്ലാമായി ഏറെ വ്യത്യസ്ഥത നിറയുന്നുണ്ട്.
മലയാളി പ്രേക്ഷകരുടെ പ്രിയ യുവതാരങ്ങളായ പൃഥ്വിരാജ് സുകുമാരൻ, ജയസൂര്യ, ആസിഫ് അലി, ടൊവിനോ തോമസ്, അജു വർഗീസ്, ഉണ്ണി മുകുന്ദൻ, പ്രണവ് മോഹൻലാൽ, നിർമ്മാതാവ് ആന്‍റണി പെരുമ്പാവൂർ എന്നിവരും കൂടി ചേർന്നാണ് സോഷ്യൽ മീഡിയയിലൂടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയത്.
ടിനു പാപ്പച്ചൻ ആദ്യമായി ഒന്നിക്കുന്ന കുഞ്ചാക്കോ ബോബനോടൊപ്പം ആന്റണി വര്‍ഗ്ഗീസും അര്‍ജുന്‍ അശോകനും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിങ്കളാഴ്ച നിശ്ചയം ഫെയിം മനോജ്, സജിൻ, അനുരൂപ് എന്നിവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്ന് അരുൺ നാരായൺ പ്രൊഡക്ഷൻസ്, കാവ്യ ഫിലിം കമ്പനി എന്നീ ബാനറുകളിൽ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് നടനും സംവിധായകനുമായ ജോയ് മാത്യുവാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജിയോ എബ്രാഹം, ബിനു സെബാസ്റ്റ്യൻ.
ഛായാഗ്രഹണം: ജിന്‍റോ ജോർജ്ജ്, എഡിറ്റർ: നിഷാദ് യൂസഫ്, സംഗീതം: ജസ്റ്റിൻ വർഗീസ്, പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം: മെൽവി ജെ, സംഘട്ടനം: സുപ്രീം സുന്ദർ, വി എഫ് എക്സ്: ആക്സൽ മീഡിയ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, ചീഫ് അസോ. ഡയറക്ടർ: രതീഷ് മൈക്കിൾ, പ്രൊഡക്ഷൻ കൺട്രോളർ: ആസാദ് കണ്ണാടിക്കൽ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: ബ്രിജീഷ് ശിവരാമൻ, സ്റ്റിൽസ്:/ അർജുൻ കല്ലിങ്കൽ, ഡിസൈൻസ്: മാക്ഗഫിൻ, പി.ആർ.ഒ: മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here