Shyam Saran Negi: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടറിന് വിരലില്‍ മഷി പുരട്ടി മടക്കം

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടര്‍ ശ്യാം ശരണ്‍ നേഗിയ്ക്ക്(Shyam Saran Negi) വിരലില്‍ മഷി പുരട്ടി മടക്കം. പ്രായം നൂറ് കടന്നിട്ടും ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടിയിട്ടും തന്റെ വോട്ടവകാശം വിനിയോഗിച്ച് രാജ്യത്തെ പൗരന്മാര്‍ക്ക് മാതൃകയായി മാറിയാണ് അദ്ദേഹം വിട വാങ്ങിയത്. ഇത് 34-ാം തവണയാണ് ശ്യാം ശരണ്‍ നേഗി തന്റെ വോട്ടവകാശം വിനിയോഗിക്കുന്നത്.

1917 ജൂലൈ ഒന്നിനായിരുന്നു ശ്യാം ശരണ്‍ നേഗിയുടെ ജനനം. കല്‍പ്പയില്‍ സ്‌കൂള്‍ അധ്യാപികനായി ജോലി ചെയ്തു. 1947-ല്‍ ബ്രിട്ടീഷ് ഭരണം അവസാനിച്ചതിന് ശേഷം 1951-ല്‍ ഇന്ത്യ ആദ്യമായി പൊതുതിരഞ്ഞെടുപ്പ് നടത്തിയപ്പോള്‍ ഒക്ടോബര്‍ 25-ന് ആദ്യമായി വോട്ട് രേഖപ്പെടുത്തിയത് നേഗിയായിരുന്നു. ഹിമാചലില്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ കാലാവസ്ഥ പ്രതികൂലമാകുമെന്നതിനാല്‍ അഞ്ച് മാസം മുമ്പ് വോട്ടെടുപ്പ് നടത്തിയിരുന്നു. ഹിന്ദി ചിത്രമായ സനം റേയിലും ശ്യാം ശരണ്‍ നേഗി ഒരു പ്രധാന വേഷവും ചെയ്തിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം സംഭവിച്ചത്. 106 വയസായിരുന്നു. ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ നിവാസിയായിരുന്നു നേഗി. സംസ്‌കാര ചടങ്ങിനുള്ള ക്രമീകരണം ജില്ലാ ഭരണകൂടം നടത്തുകയാണെന്നും പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരമെന്നും ജില്ലാ കലക്ടര്‍ ആബിദ് ഹുസൈന്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News