സര്‍ക്കാര്‍ ഫലപ്രദമായി വിപണി ഇടപെടല്‍ നടത്തി;കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടഞ്ഞു:മന്ത്രി GR അനില്‍| GR Anil

സര്‍ക്കാര്‍ ഫലപ്രദമായി വിപണി ഇടപെടല്‍ നടത്തിയിട്ടുണ്ടെന്ന് മന്ത്രി ജി ആര്‍ അനില്‍(GR Anil). കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടഞ്ഞു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൃത്യമായ വിപണി ഇടപെടലാണ് കേരളത്തില്‍ നടക്കുന്നത്.

പ്രതിമാസം 48 ലക്ഷത്തിലധികം കുടുംബങ്ങള്‍ സപ്ലൈകോയില്‍ എത്തുന്നുണ്ട്. റേഷന്‍ കടകളിലൂടെ 50% പുഴുക്കലരി, 50% പച്ചരി എന്ന രീതിയിലാണ് നല്‍കുന്നത്.FCI യില്‍ പുഴുക്കലരി കുറവാണ്. കേരളത്തില്‍ ആവശ്യം ഇതാണ്. ഈ അരി കൂടുതല്‍ തരാന്‍ കേന്ദ്രം തയ്യാറാകണം.
പുഴുക്കലരിക്ക് കുറവ് വന്നതാണ് വിലക്കയറ്റത്തില്‍ എത്തിച്ചത്.39694 കിലോ അരി സബ്‌സിഡി നിരക്കില്‍ അരിവണ്ടിയില്‍ നിന്നും ജനങ്ങള്‍ അരി വാങ്ങി. കരിഞ്ചന്ത, പൂഴ്ത്തിവെപ്പ് എന്നിവയില്‍ കര്‍ശന പരിശോധന തുടരുന്നതായും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here