Bahrain: മാര്‍പാപ്പയെ ഹൃദയത്തിലേറ്റി ബഹ്റൈന്‍

മാനവ സാഹോദര്യ സന്ദേശവുമയെത്തിയ ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ(Pope Fracis) സഹിഷ്ണുതയുടെ കൊടിയടയാളമായ ബഹ്റൈന്‍ ഹൃദയത്തിലേറ്റി. സാഖിര്‍ കൊട്ടാരത്തില്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയും മാര്‍പാപ്പയെ സ്വീകരിച്ചു.

വെള്ളിയാഴ്ച രാവിലെ സാഖിര്‍ കൊട്ടാരത്തിലെ അല്‍ ഫിദ ചത്വരത്തില്‍ ബഹ്റൈന്‍ ഡയലോഗ് ഫോറത്തിന്റെ സമാപന സമ്മേളത്തില്‍ മാര്‍പാപ്പ പങ്കെടുത്തു. അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാം ഡോ. അഹ്മദ് അല്‍ ത്വയ്യിബും പങ്കെടുത്തു. മാനവിക സഹവര്‍ത്തിത്വത്തിന് കിഴക്കും പടിഞ്ഞാറും എന്ന പ്രമേയത്തില്‍ നടന്ന പരിപാടിയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 200 ഓളം വ്യത്യസ്ത മതനേതാക്കള്‍ പങ്കെടുത്തു. ചടങ്ങില്‍ ലോകത്തിലെ മഹത്തായ മതങ്ങള്‍ സമാധാനത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് മാര്‍പാപ്പ് ആഹ്വാനം ചെയ്തു. അക്രമത്തെ ന്യായീകരിക്കാന്‍ മതത്തെ ഒരിക്കലും ഉപയോഗിക്കരുത്. വ്യത്യസ്ത വിശ്വാസങ്ങളിലെ ആശുകള്‍ തമ്മിലുള്ള ഐക്യം മുകറിവുകള്‍ സുഖപ്പെടുത്താനും കൂടുതല്‍ നീതിയും സുസ്ഥിരതയുമുളള ലോകത്തെ പ്രോത്സാഹിപ്പിക്കനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ന്ന് ഡോ. അഹ്മദ് അല്‍ ത്വയ്യിബുമായി സ്വകാര്യ കൂടിക്കാഴ്ചക്കുശേഷം അബുദാബി ആസ്ഥാനമായ മുസ്ലീം കൗണ്‍സില്‍ ഓഫ് എല്‍ഡേഴ്സുമായി കൂടിക്കാഴ്ച നടത്തി. വൈകീട്ട് 5.45ന് മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ചര്‍ച്ചായ അവാലിയിലെ ഔവര്‍ ലേഡി ഓഫ് അറേബ്യ കത്തീഡ്രലില്‍ സമാധാന പ്രാര്‍ഥന നടത്തി.

ശനിയാഴ്ച രാവിലെ എട്ടരക്ക് ബഹ്റൈന്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കുര്‍ബാനയില്‍ വിശ്വാസികളെ അഭിസംബോധന ചെയ്യും. വൈകീട്ട് അഞ്ചിന് സേക്രട്ട് ഹാര്‍ട്ട് സ്‌കൂളില്‍ യുവജനങ്ങളുമായി സംസാരിക്കും. ആറിന് ഞായറാഴ്ച രാവിലെ 9.30ന് മനാമയിലെ സേക്രഡ് ഹാര്‍ട്ട് പള്ളിയില്‍ ബിഷപ്പുമാര്‍, വൈദികര്‍, സഭാ പ്രവര്‍ത്തകര്‍ എന്നിവരുമായി പ്രാര്‍ഥനാ യോഗത്തെയും മാര്‍പ്പാപ്പ അഭിസംബോധന ചെയ്യും. ഉച്ചക്ക് ഒന്നിന് റോമിലേക്ക് മടങ്ങും.

വെള്ളിയാഴ്ച വൈകീട്ടാണ് നാലു ദിവസത്തെ സന്ദര്‍ശനത്തിനായി മാര്‍പ്പാപ്പ ബഹ്റൈനില്‍ എത്തിയത്. സഖിര്‍ കൊട്ടാരത്തിന്റെ മുറ്റത്ത് ഒരുക്കിയ സ്വീകരണ ചടങ്ങില്‍ റോയല്‍ ഗാര്‍ഡ് ബാന്‍ഡ് ഇരു രാജ്യങ്ങളുടെ ദേശീയ ഗാനം ആലപിച്ചു. പൗരാണിക നാഗരികതയുടെയും സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെയും സമാധാനത്തിന്റെയും നാടായ ബഹ്റൈനിലേക്ക് പോപ്പിനെ സ്വാഗതം ചെയ്ത ബഹ്റൈന്‍ രാജാവ് സന്ദര്‍ശനം ചരിത്രപരമെന്ന് വിശേഷിപ്പിച്ചു. മറുപടി പ്രസംഗത്തില്‍ ബഹ്റൈന്റെ സഹിഷ്ണുതയെയും സഹവര്‍ത്തിത്വത്തെയും പ്രകീര്‍ത്തിച്ച മാര്‍പാപ്പ, വിവിധ രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാര്‍ ഐക്യത്തോടെ സ്നേഹത്തിലും സാഹോദര്യത്തിലും കഴിയുന്ന ബഹ്റൈന്‍ സഹവര്‍ത്തിത്വത്തിന്റെ ഉദാത്ത മാതൃകയാണെന്ന് പറഞ്ഞു.

നാം ജീവിക്കുന്ന ലോകം ഒരു ചെറിയ ഗ്രാമമായി മാറിയിരിക്കുന്നു. അവിടെ സഹവര്‍ത്തിത്വം പുലരാന്‍ നാം എല്ലാ പിന്തുണയും നല്‍കണം. സമാധാനം പുലരേണ്ടത് ഇന്നത്തെ ലോകത്ത് അനിവാര്യമാണ്. ലിംഗം, വംശം, മതം, ആരാധന എന്നിവയുടെ അടിസ്ഥാനത്തിലുളള വിവേചനങ്ങള്‍ നമുക്ക് അവസാനിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു. യുദ്ധങ്ങളും സംഘര്‍ഷങ്ങളും അവസാനിപ്പിക്കാന്‍ മാര്‍പാപ്പ ആഹ്വാനം ചെയ്തു. 2019 ലെ യുഎഇ സന്ദര്‍ശനത്തിന് ശേഷം ഈ മേഖലയിലേക്കുള്ള മാര്‍പാപ്പയുടെ ഗള്‍ഫിലേക്കുള്ള മാര്‍പാപ്പയുടെ രണ്ടാമമെത്ത സന്ദര്‍ശനമാണിത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News