Tiger: കൂട്ടിലാകാതെ കൃഷ്ണഗിരിയിലെ കടുവ; മയക്കുവെടി വയ്ക്കും

കെണിയിലകപ്പെടാതെ കൃഷ്ണഗിരിയിലെ(Krishnagiri) കടുവ(Tiger) ജനവാസ കേന്ദ്രങ്ങളില്‍ വിഹരിക്കുന്നു. ഒരു മാസത്തിലധികമായി മീനങ്ങാടി(Meenangadi) പഞ്ചായത്തിലെ കൃഷ്ണഗിരിയിലും പരിസരങ്ങളിലും അമ്പലവയല്‍ പഞ്ചായത്തിലെ കുമ്പളേരിയിലും പരിസരങ്ങളിലും ആടുകളെ കടിച്ചുകൊന്ന കടുവയാണ് വനം വകുപ്പ് സ്ഥാപിച്ച കൂടുകളില്‍ അകപ്പെടാതെ രാത്രികാലം നാട്ടില്‍ വിലസുന്നത്. കടുവ കൂട്ടിലായില്ലെങ്കിലും മിക്ക ദിവസങ്ങളിലും കടുവയുടെ സാന്നിധ്യമുണ്ട്.

വ്യാഴം രാത്രി ഒമ്പതിന് മൂന്നാനക്കുഴി കല്‍പ്പന ഭാഗത്ത് റോഡില്‍ ബൈക്ക് യാത്രക്കാര്‍ കടുവയെ കണ്ടു. നാല് കൂടുകളാണ് കൃഷ്ണഗിരി ഭാഗത്ത് കടുവയെ പിടികൂടാന്‍ വച്ചിട്ടുള്ളത്. കൂട്ടിലാവാത്ത കടുവയെ മയക്കുവെടി വയ്ക്കാന്‍ കഴിഞ്ഞ ദിവസം സൗത്ത് വയനാട് ഡിഎഫ്ഒ ഷജ്ന കരീം ഉത്തരവിട്ടിരുന്നു. ആവയല്‍, കൃഷ്ണഗിരി, റാട്ടക്കുണ്ട്, മലന്തോട്ടം, മേപ്പേരിക്കുന്ന്, കൊടശേരിക്കുന്ന്, പോത്തുകെട്ടി, മൈലമ്പാടി തുടങ്ങിയ പ്രദേശങ്ങളിലാണ് കടുവയുടെ സാന്നിധ്യമുണ്ടായത്. ഇതിനകം എട്ട് ആടുകളെ കൊന്ന കടുവ ആറ് ആടുകളെ പരിക്കേല്‍പ്പിച്ചു.

രണ്ട് ദിവസം നൂറോളം പേരുള്ള സംഘം കടുവയെ തോട്ടങ്ങളിലും പാറയിടുക്കുകളിലും തെരഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. പത്തോളം സ്ഥലത്ത് സ്ഥാപിച്ച ക്യാമറകളിലും കടുവയുടെ ദൃശ്യം പതിഞ്ഞില്ല.സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന് കീഴില്‍ മേപ്പാടി റെയിഞ്ചിന് കീഴിലാണ് അമ്പലവയല്‍, കൃഷ്ണഗിരി മേഖലകളുള്ളത്. ചീരാല്‍ മേഖലയില്‍ കടുവയെ പിടികൂടാന്‍ കാണിച്ച ജാഗ്രത കൃഷ്ണഗിരിയിലും വേണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News