ADVERTISEMENT
ഇന്ത്യയില്‍ 2022 നവംബര്‍ അവസാനത്തോടെ LX500d എസ്യുവി അവതരിപ്പിക്കും. വാഹനത്തിന്റെ പരിമിതമായ യൂണിറ്റുകള്‍ മാത്രമായിരിക്കും ലെക്സസ് ഇന്ത്യയിലെത്തിക്കുമെന്നാണ് ടൊയോട്ടയുടെ ലക്ഷ്വറി ബ്രാന്‍ഡായ ലെക്സസ് അറിയിച്ചിരിക്കുന്നത്.
2023 ജനുവരിക്കും മാര്‍ച്ചിനും ഇടയില്‍ ലെക്സസ് മുന്‍നിര എസ്യുവിയുടെ ആദ്യ ബാച്ച് വിതരണം ചെയ്യാന്‍ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ബാച്ചിലേക്കുള്ള ബുക്കിംഗ് ഒരു വര്‍ഷത്തിന് ശേഷം ആരംഭിക്കുമെന്നും ജാപ്പനീസ് ബ്രാന്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.
10 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായാണ് ഈ എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. LX എസ്യുവിയുടെ സ്റ്റാര്‍ട്ടര്‍ ബട്ടണും ഫിംഗര്‍പ്രിന്റ് സ്‌കാനറായും ഉപയോഗിക്കാം. ലാന്‍ഡ് ക്രൂയിസര്‍ LC300 അടിസ്ഥാനമാക്കിയുള്ള എസ്യുവിയുടെ വില 2.90 കോടി മുതല്‍ 3 കോടി രൂപ വരെയാണ് പ്രതീക്ഷിക്കുന്നത്.
ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങള്‍ നിലവില്‍ വന്നതോടെ ലെക്സസ് ഡീസല്‍ എഞ്ചിന്‍ നിര്‍ത്തലാക്കിയിരുന്നു. എന്നാല്‍ ഇത്തവണ, ലെക്‌സസ് ഡീസല്‍ LX500d മാത്രമാണ് കമ്ബനി കൊണ്ടു വരുന്നത്. ഏറ്റവും പുതിയ ലാന്‍ഡ് ക്രൂയിസര്‍ LC300 എസ്യുവിയുടെ അതേ 3.3 ലിറ്റര്‍ ട്വിന്‍-ടര്‍ബോ V6 ഡീസല്‍ എഞ്ചിന്‍ തന്നെയാണ് LX500d മോഡലിലും പ്രവര്‍ത്തിക്കുക. ഇത് പരമാവധി 305 bhp കരുത്തില്‍ 700 Nm torque ഉത്പാദിപ്പിക്കാന്‍ വരെ ശേഷിയുള്ളതാണ്.
നിലവിലെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഓരോ ഡീലര്‍ക്കും 10 യൂണിറ്റുകള്‍ മാത്രമേ ലഭിക്കൂ. പുതിയ ലെക്സസ് LX500d എസ്യുവി വാങ്ങാന്‍ താത്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 25 ലക്ഷം രൂപ ടോക്കണ്‍ തുക നല്‍കി മോഡല്‍ പ്രീ-ബുക്ക് ചെയ്യാം. ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ LC300 മോഡലിന്റെ ലെക്സസ് വകഭേദമാണ് LX500d. മുന്‍ തലമുറ ലെക്സസ് LX, LX450d ഡീസല്‍ വേരിയന്റിനൊപ്പം, തുടക്കത്തില്‍ LX570 പെട്രോള്‍ വേരിയന്റിനൊപ്പം വാഗ്ദാനം ചെയ്തിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.