
ഡോൺ പാലത്തറ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഫാമിലി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വിനയ് ഫോർട്ട് നായകനാകുന്ന ചിത്രത്തിൽ മാത്യു തോമസ്, ദിവ്യപ്രഭ, അഭിജ, നിൽജ എന്നിവരും അഭിനയിക്കുന്നു.
ന്യൂട്ടൻ സിനിമയാണ് നിർമ്മാണം. ശവം, വിത്ത്, 1956 മധ്യ തിരുവിതാംകൂർ, സന്തോഷത്തിൻ്റെ ഒന്നാം രഹസ്യം, എവരി തിങ് ഈസ് സിനിമ, എന്നിവയാണ് ഡോൺ സംവിധാനം ചെയ്ത പ്രമുഖ ചിത്രങ്ങൾ. പരീക്ഷണ സിനിമകളിലൂടെ ശ്രദ്ധേയനായ ഡോണിൻ്റെ ചിത്രങ്ങൾ രാജ്യാന്തര മേളകളിൽ ഉൾപ്പെടെ നിരവധി മേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
ബേസില്‍ സി ജെയാ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ നിൽജ കെ ബേബി, ദിവ്യ പ്രഭ, അഭിജ ശിവകല, മാത്യു തോമസ് എന്നിവരും അഭിനയിക്കുന്നു. ചിത്രത്തിന്റെ ആര്‍ട് അരുണ്‍ ജോസ്. ജലീല്‍ ബാദുഷയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ‘ഫാമിലി’ നിര്‍മിക്കുന്ന ന്യൂട്ടണ്‍ സിനിമയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here