ഇന്ത്യയിലെ ആദ്യ സസ്യശാസ്ത്രജ്ഞ ! എത്ത്‌നോബോട്ടണി എന്ന ശാസ്ത്രശാഖക്ക് രാജ്യത്ത് തുടക്കം കുറിച്ച ഡോ. ഇ കെ അമ്മിണി അമ്മാള്‍

സസ്യശാസ്ത്രത്തില്‍ മൗലിക സംഭാവന നല്‍കി സാര്‍വദേശീയപ്രശസ്തി കൈവരിച്ച ഇ കെ ജാനകിയമ്മാളീന്റെ 125-ാം ജന്മവാര്‍ഷികമാണ് ഇന്ന്. ഡോ. ഇ കെ അമ്മിണി അമ്മാളിനെ കുറിച്ച് ഡോ. ബി ഇക്ബാല്‍ എഴുതിയ ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

സസ്യശാസ്ത്രത്തില്‍ മൗലിക സംഭാവന നല്‍കി സാര്‍വദേശീയപ്രശസ്തി കൈവരിച്ച ഇ കെ ജാനകിയമ്മാളീന്റെ 125-ാം ജന്മവാര്‍ഷികം ഇന്ന് (ജനനം 1897 നവംബര്‍ 4 മരണം 1984 ഫെബ്രുവരി 7).. എത്ത്‌നോബോട്ടണി എന്ന ശാസ്ത്രശാഖക്ക് രാജ്യത്ത് തുടക്കം കുറിച്ച സസ്യശാസ്ത്രജ്ഞ എന്ന നിലയിലാണ് ഏറെ അറിയപ്പെടുന്നത്.

ജാനകിയമ്മാളിന്റെ ബഹുമാനാര്‍ത്ഥം കേരളസര്‍ക്കാര്‍ കാര്‍ഷികസര്‍വകലാശാലക്ക് ജാനകിയമ്മാളിന്റെ പേര് നല്‍കുന്നത് പരിഗണിക്കേണ്ടതാണു.

തലശ്ശേരി സ്വദേശിയായ ജാനകിയമ്മാള്‍ മദ്രാസ്സിലെ ക്വീന്‍ മേരീസ് കോളേജില്‍ നിന്നും ബിരുദവും പ്രിസിഡന്‍സി കോളേജില്‍ നിന്നു സസ്യശാസ്ത്രത്തിലും ഭൗമശാസ്ത്രത്തിലും ബി എം ഹോണേഴും എം എ ബിരുദങ്ങളും നേടി. മിച്ചിഗണ്‍ സര്‍വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് നേടിയശേഷം തിരുവനന്തപുരം യൂണീവേഴ് സിറ്റി കോളേജില്‍ 1921 ല്‍ ബോട്ടണി പ്രൊഫസറായി ജോലിയില്‍ പ്രവേശിച്ചു പിന്നീട് അവര്‍ കോയമ്പത്തൂരിലെ കരിമ്പു ഗവേഷണകേന്ദ്രത്തില്‍ ചേര്‍ന്ന് ഗവേഷണത്തില്‍ മുഴുകി. വിവിധ കരിമ്പിനങ്ങള്‍ തമ്മിലുള്ള സങ്കരത്തിലൂടെ ഏറ്റവും മധുരമുള്ള ഒരു കരുമ്പിനം അവര്‍ കണ്ടെത്തി. 1939 മുതല്‍ ഇംഗ്‌ളണ്ടിലെ പ്രശസ്തമായ ജോണ്‍സ് ഇന്‍സ് ഹോര്‍ട്ടികള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജാനകിയമ്മാല്‍ സസ്യശാസ്ത്ര ഗവേഷണം തുടര്‍ന്നു. ശതാവരി, പേര, മുളക്, കടുക് തുടങ്ങിയവയുടെ പുതിയ സസ്യജനുസ്സുകള്‍ അവര്‍ സൃഷ്ടിച്ചു. ഇതിനിടെ 1943 ല്‍ ജാനകിയമ്മാല്‍ ഓക്‌സ്‌ഫോര്‍ഡിലെ പ്രശസ്ത സസ്യശാസജ്ഞന്‍ സി ഡി ഡാര്‍ലിങ്ങ് ടനുമായി ചേര്‍ന്ന് ”ദി ക്രോമസോം അറ്റ് ലസ് ഓഫ് കള്‍ട്ടിവേറ്റഡ് പ്ലാന്‍്‌സ്” എന്ന വിശ്രുത റഫറന്‍സ് ഗ്രന്ഥം തയ്യാറാക്കി. ഇതോടെ ജാനകിയമ്മാളിന്റെ സാര്‍വദേശീയ പ്രശസ്തി വര്‍ധിച്ചു.

ഇന്ത്യക്ക് സ്വാതന്ത്യം കിട്ടിയതിനുശേഷം ഇംഗ്‌ളണ്ട് സന്ദര്‍ശിച്ച പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു ജാനകിയമ്മാളിന്റെ ശാസ്ത്രസംഭാവനകളെക്കുറിച്ചറിയുകയും അവരെ ഇന്ത്യയിലേക്ക് ക്ഷണിച്ച് ബോട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ചുമതല നല്‍കയും ചെയ്തു. തുടര്‍ന്ന് 1954 മുതല്‍ അഞ്ചുവര്‍ഷം അവര്‍ അലബാദിലെ സെന്‍ട്രല്‍ ബോട്ടാണിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായി സേവനമനുഷ്ഠിച്ചു. പിന്നീട് ജമ്മുവിലെ രീജിയണല്‍ റിസര്‍ച്ച ലാബറട്ടറിയില്‍ ഔഷധസസ്യങ്ങളെ സംബന്ധിച്ചുള്ള ഗവേഷണം നടത്തി., വെളുത്തുള്ളി, സര്‍പ്പഗന്ധി എന്നീ ഔഷധസസ്യങ്ങളുടെ മികച്ച ഇനങ്ങള്‍ അവര്‍ സങ്കരണത്തിലൂടെ സൃഷ്ടിച്ചെടുത്തു. ഇപ്പോള്‍ പ്രചാരത്തിലുള്ള പല ഉദ്യാന സസ്യങ്ങളും കാര്‍ഷികവിളകളും ജാനകിയമ്മാളിന്റെ ഗവേഷണത്തിലൂടെ കണ്ടെത്തിയവയാണ്.

1977 ല്‍ പത്മശ്രീ ബഹുമതി നല്‍കി രാജ്യം അവരെ ആദരിച്ചു. ജാനകിയമ്മാളിന്റെ ഓര്‍മ്മ നിലനിര്‍ത്തുന്നതിനായി ജമ്മുവിലെ രീജിയണല്‍ റിസര്‍ച്ച ലാബറട്ടറിയില്‍ ഒരു ഒഷധതോട്ടം (Janaki Ammal Herbarium) സ്ഥാപിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ പരിസ്ഥിതി വനംവകുപ്പ് 2000 മാണ്ടുമുതല്‍ സസ്യവര്‍ഗീകരണത്തില്‍ മൗലികസംഭാവന ചെയ്യുന്നവര്‍ക്കായി ദേശീയ ടാക്‌സോണമി അവാര്‍ഡ് (Janaki Ammal National Taxonomy Award) നല്‍കിവരുന്നു. ഇന്ത്യന്‍ എത്ത്‌നോബോട്ടണി സൊസൈറ്റി വര്‍ഷം തോറും എത്തനൊബോട്ടണിയില്‍ നൂതന സംഭാവന നല്‍കുന്നവര്‍ക്ക് ജാനകിയമ്മാളിന്റെ പേരില്‍ സാര്‍വദേശീയതലത്തില്‍ അവര്‍ഡ് നല്‍കുന്നുണ്ട്.

ശാസ്ത്രസപര്യക്കായി ജീവിതം ഉഴിഞ്ഞുവച്ച ജാനകിയമ്മാള്‍ അവിവാഹിതയായിരുന്നു. 1984 ല്‍ ചെന്നൈയില്‍ വച്ചായിരുന്നു അവര്‍ മരണമടഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News