Morbi Bridge: മോര്‍ബി അപകടം; പാലം അറ്റകുറ്റപ്പണിക്ക് നല്‍കിയത് 2 കോടി, ചെലവാക്കിയത് 12 ലക്ഷം

മോര്‍ബി തൂക്കുപാലം(Morbi Bridge) അറ്റകുറ്റപ്പണിക്കായി സര്‍ക്കാര്‍ അനുവദിച്ച തുകയില്‍ കരാറുകാരായ ഒറേവ ഗ്രൂപ്പ് തിരിമറി നടത്തിയതായി പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്. പാലം ബലപ്പെടുത്താനായി അനുവദിച്ച രണ്ട് കോടി രൂപയില്‍ 12 ലക്ഷം മാത്രമാണ് ചിലവഴിച്ചതെന്ന് അറ്റകുറ്റപ്പണികള്‍ക്കായി ഒറേവ ഗ്രൂപ്പ് അനധികൃതമായി ഉപകരാര്‍ നല്‍കിയ കമ്പനിയുടെ രേഖകള്‍ പരിശോധിച്ച ശേഷം അന്വേഷണ സംഘം അറിയിച്ചു.

കരാര്‍ തുകയുടെ 6% ഉപയോഗിച്ച് പെയിന്റിംഗ്, അലുമിനിയം പ്രതലം സ്ഥാപിക്കല്‍ മുതലായ പ്രവര്‍ത്തികള്‍ മാത്രമാണ് നിര്‍വഹിച്ചതെന്നും പാലത്തിന്റെ കേബിള്‍ ബലപ്പെടുത്തല്‍ പ്രധാന ജോലി കരാറുകാര്‍ നടത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. അറ്റകുറ്റപ്പണികള്‍ക്ക് ശേഷം സുരക്ഷാ പരിശോധനകള്‍ പൂര്‍ണമായും ഒഴിവാക്കിയെന്നും ഒറേവ ഗ്രൂപ്പിന്റെ തലവന്‍ കുടുംബത്തോടൊപ്പം യാത്ര നടത്തി പാലത്തിന്റെ ‘ബലം തെളിയിക്കുക’ മാത്രമാണ് ചെയ്തതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഒക്ടോബര്‍ 31ന് മച്ചു നദിയുടെ കുറുകെയുള്ള ബ്രിട്ടീഷ് നിര്‍മിത മോര്‍ബി തൂക്കുപാലം തകര്‍ന്ന് വീണ് 141 സഞ്ചാരികളാണ് മരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here