വീണ്ടും ചാക്കോച്ചന്‍ ജയസൂര്യ കോമ്പോ; എന്താടാ സജി’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ഒരിടവേളയ്ക്ക് ശേഷം ജയസൂര്യയും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു. നവാഗതനായ ഗോഡ്ഫി സേവ്യര്‍ ബാബു രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം ‘എന്താടാ സജി’ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. നിവേദ തോമസ് ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

ജയസൂര്യയാണ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നിവേദ തോമസ് ആണ് നായിക. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസര്‍ സന്തോഷ് കൃഷ്ണന്‍ ആണ്.

ഒറിജിനൽ ബാക്ക്ഗ്രൗണ്ട് സ്കോർ ജയിക്സ് ബിജോയ്‌,
എഡിറ്റിംഗ് രതീഷ് രാജ്, സംഗീതം വില്യം ഫ്രാന്‍സിസ്, കലാസംവിധാനം ഷിജി പട്ടണം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നവീന്‍ പി തോമസ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍.

ഫാമിലി എന്‍റര്‍ടെയ്നറായി ഒരുങ്ങുന്ന ചിത്രം നവാഗതനായ ഗോഡ്‍ഫി ബാബു ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. റോബി ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. ജേക്‌സ് ബിജോയി ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

അസോസിയേറ്റ് ഡയറക്ടര്‍ മനീഷ് ഭാര്‍ഗവന്‍, പ്രവീൺ വിജയ്, വസ്ത്രാലങ്കാരം സമീറ സനീഷ്, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ ഗിരീഷ് കൊടുങ്ങല്ലൂര്‍, സംഘട്ടനം ബില്ല ജഗന്‍, നൃത്ത സംവിധാനം ബിജു ധ്വനി തരംഗ്, അഡ്മിനിസ്ട്രേഷൻ  ഡിസ്ട്രിബൂഷൻ ഹെഡ് ബബിൻ ബാബു. പ്രൊഡക്‌ഷന്‍ ഇന്‍ചാര്‍ജ് അഖില്‍ യശോധരന്‍, സ്റ്റില്‍സ് പ്രേംലാല്‍, ഡിസൈന്‍ ആനന്ദ് രാജേന്ദ്രന്‍. ഡിജിറ്റൽ പ്രമോഷൻ കൺസൾട്ടന്റ് – സെബാൻ ഒബ്സ്ക്യൂറ,  മാർക്കറ്റിങ് ബിനു ബ്രിങ്ഫോർത്ത്.

ദോസ്ത് എന്ന ദിലീപ് – കുഞ്ചാക്കോ ബോബൻ സിനിമയിൽ ജയസൂര്യ ചെറിയ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നുവെങ്കിലും സ്വപ്‌നക്കൂട് എന്ന ചിത്രത്തിലൂടെയാണ് ജയസൂര്യ – കുഞ്ചാക്കോ ബോബൻ കോമ്പിനേഷൻ ആദ്യമായി ഒന്നിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here