ചവിട്ടേറ്റ അതിഥി ബാലനെ നെഞ്ചോടു ചേർത്ത്….. ജോസ് കാടാപുറം എ‍ഴുതുന്നു

കാറിൽ ചാരി നിന്നതിന് തലശേരിയിൽ ആറു വയ്സുകരനായ ഒരു നാടോടി ബാലനെ ചവിട്ടിയ സംഭവമാണ് ഉണ്ടായതു അത് കണ്ടവർക്കെല്ലാം അവരുടെ മനസ്സിനെ വിഷമിത്തിലാക്കി
അൽപ്പമെങ്കിലും മനുഷ്യത്വമുള്ളവരൊക്കെ ആ സംഭവം കണ്ടതിൽ വേദനിക്കുന്നവരാണ്. മനുഷ്യക്കോലമുള്ള ശിഹ്ഷാദ് എന്ന കുറ്റവാളിക്കെതിരെ പോലീസ് കേസെടുക്കുകയും അയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഞാനും നിങ്ങളും ജനനേതാക്കളും മാധ്യമങ്ങളും ഈ വിവരം അറിഞ്ഞതും ആ വിഷയം ഇത്രമേൽ ചർച്ചയായതും സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നത് കൊണ്ട് മാത്രമാണ്. എന്നാൽ നമ്മളൊക്കെ ഈ വിവരം അറിയുന്നതിനും മണിക്കൂറുകൾക്ക് മുമ്പ് ഒരാൾ അതിൽ ഇടപെട്ടതാണ് അതിലെ വഴിത്തിരിവായത്. സിപിഐഎം ബ്രാഞ്ച് സെക്രെട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമായ അഡ്വ.ഹസ്സൻ എന്ന ചെറുപ്പക്കാരന്റെ ഇടപെടൽ ഇല്ലായിരുന്നുവെങ്കിൽ ആ കുഞ്ഞിന് നീതി കിട്ടുമായിരുന്നില്ല.കെട്ട കാലത്ത്‌ പ്രതീക്ഷയായി ഒരു മനുഷ്യൻ ! പിഞ്ചു ബാലനെ പുറം കാലുകൊണ്ട്‌ തൊഴിച്ച വരേണ്യദാർഷ്ഢ്യത്തിനെ നിയമപരമായി നേരിട്ട അരികുവത്കരിക്കപ്പെട്ട ആ ബാലനെ ചേർത്ത്‌ പിടിച്ച ഹസൻ ♥️ ഇടതുകാരനാണ് സാമൂഹ്യ പ്രവർത്തകനാണു അതിനേക്കാളുപരി മനുഷ്യനാണു !

ഇടതുപക്ഷം സമൂഹത്തിനു നൽകുന്ന നീക്കിയിരിപ്പും പ്രതീക്ഷയും ഒക്കെ ഹസനെപ്പോലുള്ള ചില മനുഷ്യരാണു !!സ്നേഹം ഇഷ്ടം ഹസൻ
കേരളത്തിന്റെ ഒരു പ്രത്യേകതയാണിത്. എത്ര തിരക്കേറിയ തെരുവിലും സമൂഹത്തിന്റെ പുറമ്പോക്കിലേക്ക് വലിച്ചെറിയപ്പെട്ട മനുഷ്യരുടെ സങ്കടങ്ങൾ കേൾക്കാൻ, തന്നാലാവും വിധം അതിൽ ഇടപെടാൻ സ്വന്തം കാര്യങ്ങൾ മാറ്റി വയ്ക്കാൻ തയ്യാറുള്ള ആരെങ്കിലുമൊക്കെ ഉണ്ടാകും.
റോഡരികിലിരുന്ന് പരാധീനതകൾ വിളിച്ചു പറയുന്ന എത്രയോ മനുഷ്യരെ നമ്മളിൽ പലരും നിത്യേന കാണുന്നുണ്ട്. അങ്ങനെ സങ്കടം പറഞ്ഞ അച്ഛനോടും കുഞ്ഞിനോടും ഇത്തിരി നേരം സംസാരിക്കാനും രാത്രി എട്ടു മണി മുതൽ പുലർച്ചെ നാല് മണി വരെ ആരോരുമില്ലാത്ത ആ മനുഷ്യർക്ക് വേണ്ടി ചെലവിടാനും സന്മനസ്സ് കാട്ടിയ പാർട്ടി ബ്രാഞ്ച് സെക്രെട്ടറി സഖാവ് ഹസ്സൻ ഈ അസുരകാലത്തിലെ മനുഷ്യത്വമാണ് ..

മാധ്യമ പ്രവർത്തകനോടുള്ള ബൈറ്റിൽ ചവിട്ടേറ്റ കുഞ്ഞിനെ സഖാവ് ഹസ്സൻ അടയാളപ്പെടുത്തിയത് ” അതിഥി ബാലൻ ” എന്നാണ്. അതിഥി തൊഴിലാളിയുടെ മകൻ എന്ന് പറഞ്ഞാൽ അതിലൊരു അകൽച്ചയുണ്ട്, വിവേചനമുണ്ട്. അതിഥിബാലൻ എന്ന് പറയുമ്പോൾ തന്റെ വീട്ടിൽ വിരുന്ന് വന്ന തന്റെ മക്കളേക്കാൾ പരിഗണിക്കേണ്ട , ബഹുമാനിക്കേണ്ടവരാണ് എന്ന ഉന്നതമായ സന്ദേശം നൽകുന്നുണ്ട്. അര നിമിഷത്തിൽ ആലോചിക്കാതെ അങ്ങിനെ അടയാളപ്പെടുത്താൻ ഹസ്സനെ വാർത്തെടുത്ത ആ രാഷ്ട്രീയത്തെ പറഞ്ഞു പോവേണ്ടത് തന്നെയാണ്.

കാലമേറേയായി മുൻ സിപിഎം അംഗത്തിന്റെ വകയിലെ കുഞ്ഞമ്മയുടെ മകന്റെ ഡ്രൈവർ ചീട്ടു കളി കേസിൽ പോലീസ് പിടിക്കപ്പെട്ടു എന്ന രൂപത്തിൽ വാർത്ത കൊടുത്ത് അഭിരമിച്ച് പോരുന്ന വലതുപക്ഷ മാദ്ധ്യമലോകത്ത് എങ്ങിനെയാണ് ഇടത് പക്ഷം നിലനിന്ന് പോരുന്നത് എന്ന് ചോദിച്ചാൽ അപരന്റെ വേദനകളെ ഹൃദയം കൊണ്ട് കേൾക്കുകയും അതേ ഹൃദയത്തിൽ നിന്ന് വരുന്ന വാക്കുകൾ കൊണ്ട് അടയാളപ്പെടുത്തുന്നതും കൊണ്ടാണ്……!

ഗണേഷ് എന്ന രാജസ്ഥാനി ബാലന് ചവിട്ട് കൊണ്ടതിൻ്റെ കാരണം എന്താണ്? ഒരു കാറിൽ ചാരിനിന്നു എന്നതാണോ അവൻ ചെയ്ത കുറ്റം? ഒരിക്കലുമല്ല. ആ കുട്ടിയുടെ രൂപമാണ് ചവിട്ടിയ ആളെ പ്രകോപിപ്പിച്ചത്. ഇരുണ്ട നിറവും പാറിപ്പറക്കുന്ന ചെമ്പൻ തലമുടിയും ഉള്ള,മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരു മനുഷ്യനെ കാണുമ്പോൾ പലർക്കും ചവിട്ടാനും ഇടിക്കാനും ഒക്കെ തോന്നും. ഗണേഷിനെ ഉപദ്രവിച്ച മുഹമ്മദ് ഷിഹാദിനെ ശിക്ഷിച്ചതുകൊണ്ട് മാത്രം പ്രശ്നം തീരില്ല. ഗണേഷുമാർ ചവിട്ട് കൊള്ളേണ്ടവരാണ് എന്ന ധാരണയ്ക്കാണ് ചികിത്സ വേണ്ടത്. ആ ചവിട്ടിനോട് ഗണേഷ് പ്രതികരിച്ച രീതി ശ്രദ്ധിച്ചിരുന്നുവോ? തികച്ചും സ്വാഭാവികമായ ഒരു കാര്യം നടന്നു എന്ന മട്ടിലാണ് ആ കുഞ്ഞ് പെരുമാറിയത്! അവനും അവൻ്റെ കുടുംബവും ഇത്തരം ക്രൂരതകൾ നിരന്തരം നേരിടുന്നുണ്ടാവണം. പ്രിവിലേജ്ഡ് ആയ മനുഷ്യർക്കുമാത്രമേ സമൂഹത്തിൻ്റെ ആദരവ് ലഭിക്കുകയുള്ളൂ. നാടോടിയായ ഗണേഷിന് അങ്ങനെയൊരു ആനുകൂല്യമില്ല. എന്താണ് പ്രിവിലേജ്?കാമുകനെ വിഷം കൊടുത്തുകൊന്ന ഒരു സ്ത്രീയുടെ മുഖം സമീപകാലത്ത് വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. ആ കുറ്റവാളിയോട് മാദ്ധ്യമങ്ങൾ മൃദുസമീപനം കാണിച്ചിരുന്നു. ”പ്രതിയായ പെൺകുട്ടി പഠനത്തിൽ മിടുക്കിയാണ് ” എന്ന മട്ടിലുള്ള വാഴ്ത്തുപാട്ടുകൾ നമ്മൾ കണ്ടു. സവർണ്ണതയോട് നാം വെച്ചുപുലർത്തുന്ന വിധേയത്വമാണ് ആ കേസിൽ പ്രകടമായത്. പ്രിവിലേജ്ഡ് ആയവർ കുറ്റകൃത്യം ചെയ്താലും ന്യായീകരിക്കാൻ ആളുകളുണ്ടാവും. പാവം ഗണേഷുമാർ കാറിൽ സ്പർശിച്ചാൽ അവരുടെ നട്ടെല്ല് ചവിട്ടിയൊടിക്കും! ‘ അടിച്ചമർത്തപ്പെട്ട കോടിക്കണക്കിന് മനുഷ്യർ നമ്മുടെ ചുറ്റുമുണ്ട്. നൂറ്റാണ്ടുകളായി അവർ വിവേചനങ്ങളും അനീതികളും അനുഭവിക്കുകയാണ്. അവർക്കുവേണ്ടി സ്നേഹമാണ് കരുതിവെയ്ക്കേണ്ടത്. ഹസൻ നൽകിയതുപോലെ സ്നേഹവും കരുതലും അവർക്കു നൽകണം ..

ആ കൊച്ചിനെ ചവുട്ടിയവനുള്ള ഒരു ധൈര്യമുണ്ട്. ഊരും പേരും മേൽവിലാസവുമില്ലാത്ത തെരുവിലുള്ള ഒരുത്തനെ തല്ലിയാലും കൊന്നാലും ഇന്നാട്ടിൽ ഒരു പ്രശ്നവുമില്ല എന്ന് പലരും തെളിയിച്ച് വിജയിച്ചിട്ടുള്ള ഒരു ധൈര്യം. തെരുവിൽ കിടന്നുറങ്ങുന്ന വൃദ്ധരോടും തെരുവിൽ പണിയെടുക്കുന്ന സ്ത്രീകളോടും മുഷിഞ്ഞ വസ്ത്രമുള്ള വിയർത്ത വിളറിയ കറുത്ത മനുഷ്യരോടും നാടോടികളോടും ഇതരസംസ്ഥാന തൊഴിലാളികളോടും അവരുടെയെല്ലാം ഇത്തരിപോന്ന കുഞ്ഞുങ്ങളോടും ഇതേ ധൈര്യത്തിൽ ‘ആണത്തവും’ ‘പണത്വവും’ ‘ക്രൂരതയും’ കാണിക്കുന്ന പലരെയും കാണാറുണ്ട്. കാലു കൊണ്ട് അല്ലന്നേയുള്ളു. ലിംഗം കൊണ്ടും തെറി കൊണ്ടും തല്ല് കൊണ്ടും നിയമം കൊണ്ടും സദാചാരം കൊണ്ടും വൃത്തിബോധം കൊണ്ടും തെരുവിലുള്ള മനുഷ്യരെ ആട്ടിയോടിക്കുന്നവർക്കൊക്കെ ഇതേ ആത്മവിശ്വാസവും ധൈര്യവുമാണ്.ഒന്നോർത്തോ അവർക്ക് തണലായി താങ്ങായി ചേർത്ത് നിർത്താൻ ഹസൻമാരുണ്ടാകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here