mumbai | മുംബൈയിൽ വൻ തീ പിടുത്തം

മുംബൈ ഫാഷന്‍ സ്ട്രീറ്റില്‍ വന്‍ തീപിടുത്തം. മുംബൈ സ്ട്രീറ്റില്‍ ഇന്ന് ഉച്ചകഴിഞ്ഞാണ് സംഭവം. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഥലത്ത് അഗ്നിശമന സേന എത്തി തീയണക്കാന്‍ ശ്രമിക്കുകയാണ്.

10 മുതല്‍ 20 വരെ കടകള്‍ അഗ്നിക്കിരയായതായാണ് റിപ്പോര്‍ട്ടുകൾ. ബെസ്റ്റ്, മുംബൈ അഗ്നിശമന സേനയും പോലീസുകാരും സ്ഥലത്തുണ്ട്.
തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമല്ല.സ്ഥിതിഗതികള്‍

നിയന്ത്രണവിധേയമാകുന്നത് വരെ റോഡ് ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് മുംബൈ ട്രാഫിക് പോലീസ് അറിയിച്ചു.

പി.വി. സി പൈപ്പിൽ സൂക്ഷിച്ച എട്ട് നാടൻ ബോംബ് കണ്ടെടുത്തു

കോഴിക്കോട് നാദാപുരത്ത് നിന്ന് പി.വി. സി പൈപ്പിൽ സൂക്ഷിച്ച എട്ട് നാടൻ ബോംബ് കണ്ടെടുത്തു. നാദാപുരം പേരോട് മഞ്ഞാമ്പുറത്ത് വച്ചാണ് നാടൻ ബോംബ് കണ്ടെടുത്തത് .

കെ.എസ് ഇ ബി ജീവനക്കാരാണ് സംശയാസ്പതമായ രീതിയിൽ പി വി സി പൈപ്പ് കണ്ടത് . ബോംബ് സ്ക്വാഡ് സ്ഥലത്ത് പരിശോധന തുടരുകയാണ് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News