തുന്നൽക്കാരനായി ലാല്‍; “ഡിയർ വാപ്പി’ ഷൂട്ടിങ്‌ പൂർത്തിയായി

ക്രൗൺ ഫിലിംസിന്റെ ബാനറിൽ ഷാൻ തുളസീധരൻ രചനയും  സംവിധാനവും  നിർവ്വഹിക്കുന്ന ഡിയർ വാപ്പി എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം പൂർത്തിയായി. ഒരു തുന്നൽക്കാരനായി എത്തുന്ന ലാലിനൊപ്പം തിങ്കളാഴ്ച നിശ്ചയം ഫെയിം അനഘ നാരായണനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നിരഞ്ജ് മണിയൻപിള്ള രാജു, ശ്രീരേഖ (വെയിൽ ഫെയിം), ശശി എരഞ്ഞിക്കൽ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കൈലാസ് മേനോൻ സംഗീതം നിർവ്വഹിക്കുന്ന ചിത്രത്തിൽ പാണ്ടികുമാർ ഛായാഗ്രഹണവും, പ്രവീൺ വർമ്മ വസ്ത്രാലങ്കാരവും നിർവഹിക്കുന്നു.

ലിജോ പോൾ ചിത്രസംയോജനവും എം ആർ രാജാകൃഷ്ണൻ ശബ്ദ മിശ്രണവും അജയ് മങ്ങാട് കലാസംവിധാനവും റഷീദ് അഹമ്മദ്‌ ചമയവും ഷിജിൻ പി രാജ് ചിത്രത്തിൻ്റെ നിശ്ചല ഛായാഗ്രഹണവും നിർവഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ – ജാവേദ് ചെമ്പ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – രാധാകൃഷ്ണൻ ചേലേരി, പ്രൊഡക്ഷൻ മാനേജർ – നജീർ നാസിം, സ്റ്റിൽസ് – രാഹുൽ രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – എൽസൺ എൽദോസ്, അസോസിയേറ്റ് ഡയറക്ടർ – ഡുഡു ദേവസി, സക്കീർ ഹുസൈൻ, അസിസ്റ്റൻ്റ് ഡയറക്ടേഴ്‌സ് – സുഖിൽ സാൻ, ശിവ രുദ്രൻ. ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണൻ, മനു മഞ്ജിത്ത് എന്നിവരാണ്. ഒരുപാട് ആഗ്രഹങ്ങളുള്ള ടൈലർ ബഷീറിന്റെയും മോഡലായ മകൾ ആമിറയുടെയും ജീവിത യാത്രയാണ് ഡിയർ വാപ്പി എന്ന സിനിമയുടെ ഇതിവൃത്തം. തലശ്ശേരി, മാഹി, മൈസൂർ, മുംബൈ എന്നിവിടങ്ങളിലായിട്ടാണ് ഡിയർ വാപ്പി ചിത്രീകരണം പൂർത്തിയാക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News