മലയാളികളടക്കം 26 പേര്‍ ആഫ്രിക്കയില്‍ തടവില്‍

 ആഫ്രിക്കൻ രാജ്യമായ ഗിനിയയിൽ നേവിയുടെ പിടിയിലായ മലയാളികൾ ഉൾപ്പെടെയുള്ള 26 അംഗ സംഘം  ദുരിതത്തിൽ. നൈജീരിയൻ നേവിയുടെ നിർദേശ പ്രകാരമാണ് ഇവർ ജീവനക്കാരായ കപ്പൽ ഗിനിയൻ നേവി കസ്റ്റഡിയിലെടുത്തത്.കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ സഹോദരൻ വിജിത്തും തടവിലായവരുടെ കൂട്ടത്തിലുണ്ട്. അതെ  സമയം   നാലുമാസമായിട്ടും  ജീവനക്കാരുടെ മോചനത്തിനുവേണ്ടി  കേന്ദ്രസർക്കാരുടെ ഭാഗത്തുനിന്ന് ഇടപെടൽ ഉണ്ടാകുന്നില്ല .

നോർവേ ആസ്ഥാനമായ ഹീറോയിക് ഐഡം എന്ന കപ്പൽ ഓഗസ്റ്റ് 7 നാണ് നൈജീരിയയിലെ എകെ പി ഒ ടെർമിനലിൽ ക്രൂഡ് ഓയിൽ നിറയ്ക്കാൻ എത്തിയത്. ടെർമിനലിൽ ഊഴം കാത്തു നിൽക്കുന്നതിനിടെ കപ്പൽ ലക്ഷ്യമാക്കി ഒരു ബോട്ട് വരുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടു. അത് കടൽ കൊള്ളകാരാണെന്ന ധാരണയിൽ കപ്പൽ ഉടൻ അവിടെ നിന്ന് പോകുകയായിരുന്നു. കപ്പൽ ലക്ഷ്യമാക്കി വന്ന് നൈജീരിയൻ നേവി ആണെന്ന് കപ്പൽ ജീവനക്കാർ അറിയുന്നത് ഗിനിയൻ നേവി കപ്പൽ വളഞ്ഞ് ജീവനക്കാരെ കസ്റ്റഡിയിലെടുത്തപ്പോഴാണ്. ക്രൂഡ് ഓയിൽ മോഷണത്തിനു വന്ന കപ്പൽ എന്നാണ് ആരോപണം.

കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ സഹോദരൻ വിജിത് ഉൾപ്പെടെ മൂന്നു മലയാളികൾ  സംഘത്തിലുണ്ട്.ഓഗസ്റ്റ് 12 മുതൽ ഇക്വറ്റോറിയൽ ഗിനിയിലെ നേവിയുടെ തടവിലാണ് വിജിത്ത് ഉൾപ്പെടെയുള്ള കപ്പൽ ജീവനക്കാർ. വിജിത്തിന് പുറമെ സനു ജോസ്, മിൽട്ടണ് എന്നിവരാണ് കപ്പിലിലെ മറ്റ് മലയാളികൾ. ജീവനക്കാരിലെ ചിലരുടെ ആരോഗ്യ സ്ഥിതിയും മോശമായിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.10 പേർ വിദേശികളാണ്. അന്വേഷണത്തിൽ ഒന്നും കണ്ടെത്താൻ കഴിയാത്തതിനാൽ ഗിനിയൻ നേവി 20 ലക്ഷം ഡോളർ മോചന ദ്രവ്യം കപ്പൽ കമ്പനിയോട് ആവശ്യപെട്ടു.

കമ്പനി അത് നൽകിയതോടെ മോചനം സാധ്യമാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ജീവനക്കാരെയും കപ്പലിനെയും നൈജീരിയയ്ക്ക് കൈമാറനാണ് ഇപ്പോഴത്തെ നീക്കം.മലയാളികൾ ഉൾപ്പെടെയുള്ളവർ തടവിലായിട്ട് 4 മാസമായെങ്കിലും സംഭവത്തിൽ ഇതുവരെ വിദേശകാര്യ മന്ത്രാലയം ഇടപെട്ടിട്ടില്ല. ഇക്വറ്റോറിയൽ ഗിനിയുടെ തലസ്ഥാനമായ മാലോബോയിലാണ് സംഘം ഇപ്പോഴുള്ളത്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ ശക്തമായ ഇടപെടൽ ഉണ്ടെങ്കിൽ മാത്രമേ ഇനി മോചനം സാധ്യമാകു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News