
സംഗീത സംവിധായകനും , ഗായകനുമായ എം. ജയചന്ദ്രന് യു.എ.ഇ ഗോൾഡൻ വിസ . ദുബായിലെ മുൻനിര സര്ക്കാര് സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സി.ഇ,ഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് സി.ഇ.ഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് യു.എ.ഇ ഗോൾഡൻ വിസ ഏറ്റുവാങ്ങി .
നേരത്തെ മലയാളം ഉൾപ്പെടെ നിരവധി മുൻനിര ചലച്ചിത്ര സംഗീത പ്രതിഭകൾക്ക് യു.എ.ഇ ഗോൾഡൻ വിസ നേടിക്കൊടുത്തത് ദുബായിലെ ഇ.സി.എച്ഛ് ഡിജിറ്റൽ മുഖേനെയായിരുന്നു .
പത്തോളം സംസ്ഥാന ചലച്ചിത്ര അവാർഡുകളും, ദേശീയ അവാർഡും നേടിയ ദക്ഷിണേന്ത്യയിലെ മികച്ച സംഗീതതഞ്ജനുമാണ് എം ജയചന്ദ്രൻ . മലയാളത്തിലെ ഇരുനൂറിനടുത്ത് സിനിമകൾക്ക് ഹിറ്റ് ഗാനങ്ങൾ ചിട്ടപ്പെടുത്തിയതും എം ജയചന്ദ്രന്റെ സംഗീത സംവിധാനത്തിലായിരുന്നു .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here