
മലപ്പുറം പാണ്ടിക്കാട് ഭാര്യക്ക് നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം .പാണ്ടിക്കാട് ചെമ്പ്രശ്ശേരി അമ്പലക്കള്ളി സ്വദേശിനി ഫഷാന (27) യെയാണ് ഭർത്താവ് വണ്ടൂർ സ്വദേശി ഷാനവാസ് അക്രമിച്ചത് .കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് ആസിഡ് ആക്രമണമെന്ന് പൊലീസ് പറഞ്ഞു .
ഫഷാനയുടെ വീട്ടിൽ അതിക്രമിച്ച് കയറിയായിരുന്നു ആക്രമണം .പൊള്ളലേറ്റ ഫഷാന കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആണ്. ആക്രമണത്തിനിടെ ഷാനവാസിനും പൊള്ളലേറ്റു .ഇയാൾ പൊലീസ് കസ്റ്റഡിയിൽ ചികിത്സയിലാണ് .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here