യുഡിഎഫ് ഭരിക്കുന്ന ചാലക്കുടി നഗരസഭയിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരുടെ കൂട്ടരാജി

യുഡിഎഫ് ഭരിക്കുന്ന ചാലക്കുടി നഗരസഭയിൽ ,അഴിമതി ആരോപണത്തെ തുടർന്നുള്ള സെക്രട്ടറി തല  അന്വേഷണത്തിനിടെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരുടെ കൂട്ടരാജി. പുതിയ അധ്യക്ഷൻമാരെ ഉടൻ തെരഞ്ഞെടുക്കും. അതേ സമയം രാജിയെച്ചൊല്ലി ഭരണ സമിതിക്കുള്ളിൽ രൂപപ്പെട്ട  ഭിന്നതയാണ് മറനീക്കി പുറത്തു വന്നിരിക്കുന്നത്.

യുഡിഎഫ് നിയന്ത്രണത്തിലുള്ള  ചാലക്കുടി നഗരസഭയിലെ ഭരണ പ്രതിസന്ധി നാൾക്കുനാൾ ഏറുകയാണ്. ഏറ്റവും ഒടുവിൽ 5 സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ കൂടി രാജിക്കത്ത് നൽകി.  വികസനം, വിദ്യാഭ്യാസം, ആരോഗ്യം ,പൊതുമരാമത്ത് ,ക്ഷേമം തുടങ്ങിയ വിഭാഗങ്ങളിൽ നിന്നുള്ളവരാണ്.  ഇവരെല്ലാം ആദ്യഘട്ട  ഭരണ സമതിയിലെ അംഗങ്ങൾ കൂടിയാണ്.

നിലവിൽ  യുഡിഎഫിലെ  ധാരണ പ്രകാര നഗരസഭ ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനത്തേക്കുള്ള  മാറ്റം  തീരുമാനിച്ചിരുന്നു. എന്നാൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരുടെ സ്ഥാനമാറ്റത്തിൽ മുൻ തീരുമാനങ്ങൾ നേരത്തെ എടുത്തിരുന്നില്ല. എന്നാൽ ആരോഗ്യ വിഭാഗത്തിലെ അഴിമതി സംബന്ധിച്ച വിവരങ്ങൾ പുറത്തു വരുകയും സെക്രട്ടറിതല അന്വേഷണവും തുടങ്ങിയതോടെയാണ് യുഡിഎഫ് ഈ നീക്കം നടത്തിയത്. കഴിഞ്ഞ ദിവസ o  ചേർന്ന പാർലമെന്ററി പാർട്ടിയിലാണ് രാജി ആവശ്യപ്പെട്ടതെതെന്നാണ് ഭരണപക്ഷ കൗൺ സിലർമാരുടെ ആരോപണം.

ഇതിനിടെ ജില്ലാ നേതൃത്വം തന്നോട് രാജിവെയ്ക്കണമെന്ന് പറഞ്ഞിട്ടില്ലെന്നും അരോഗ്യ സ്റ്റാൻഡിങ്  കമ്മറ്റി ചെയർമാൻ വ്യക്തമാക്കി . നിലവിൽ സെക്രട്ടറി തല അന്വേഷണം അവസാന ഘട്ടത്തിലാണ്. അതേ സമയം  ഇപ്പോൾ നടക്കുന്ന അന്വേഷണത്തിന് തടയിടാനാണ് രാജിയെന്ന്  എൽഡിഎഫ് നേതാക്കൾ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News