ഗവര്‍ണര്‍ നിയമിച്ച കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ആര്‍എസ്എസ് വേദിയില്‍

കേരളത്തിലെ സര്‍വകലാശാലകള്‍ കാവിവത്ക്കരിക്കരിക്കാന്‍ ആര്‍എസ്എസ് നീക്കമെന്ന ആരോപണം ശക്തമാകുന്നതിനിടെ ഗവര്‍ണര്‍ നിയമിച്ച കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍  ഡോ. മോഹനന്‍ കുന്നുമ്മല്‍  ആര്‍എസ്എസ് വേദിയില്‍. ഭാരതീയ വിചാരകേന്ദ്രം സ്ഥാപക ഡയറക്ടര്‍ പി. പരമേശ്വരന്റെ  അനുസ്മരണ പരിപടിയിലാണ് മോഹനന്‍ കുന്നുമ്മല്‍ പങ്കെടുത്തത്. സംഘപരിവാര്‍ നേതാക്കള്‍ അണിനിരന്ന സദസിലാണ് മോഹനന്‍ കുന്നുമ്മലും പങ്കെടുത്തതെന്നതാണ് ശ്രദ്ധേയം

വിഒ-ആര്‍എസ്എസിന്റെ മുതിര്‍ന്ന പ്രചാരകനും സംഘ പരിവാര്‍ പ്രസ്ഥാനങ്ങളുടെ കേരളത്തിലെ ബൗദ്ധിക മുഖവുമായിരുന്ന പി. പരമേശ്വരന്റെ അനുസ്മരണ ചടങ്ങാണ് വേദി. . ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച പരിപാടിയില്‍ ക്ഷണിക്കപ്പെട്ടവരെല്ലാം സംഘപരിവാരിനൊപ്പം സഞ്ചരിക്കുന്നവര്‍ മാത്രം. ഈ വേദിയിലാണ് ഗവര്‍ണര്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ താല്‍ക്കാലിക ചുമതല നല്‍കിയ  ഡോ. മോഹനന്‍ കുന്നുമ്മല്‍ പങ്കെടുത്തത്.  സ്മാരക പ്രഭാഷണം നടത്തിയത് കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍. വേദിയില്‍ ഉള്ളത്
വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍.സഞ്ജയന്‍ അടക്കമുളള സംഘപരിവാര്‍ നേതാക്കളും.ഗവര്‍ണറുടെ അഡീഷണല്‍ പഴ്സനല്‍ അസിസ്റ്റന്റ് ഹരി എസ് കര്‍ത്തയടക്കം പരിപാടിയില്‍ ഉണ്ടായിരുന്നൂവെന്നതും ശ്രദ്ധേയമാണ്.

സെര്‍ച്ച് കമ്മിറ്റി നല്‍കിയ ആദ്യ പേരുകാരെ തഴഞ്ഞ് മോഹനന്‍ കുന്നുമ്മലിനെ കേരള ആരോഗ്യ സര്‍വകലാശാല വിസിയായി ഗവര്‍ണര്‍ നിയമിച്ചത് അന്നുതന്നെ വിവാദമായിരുന്നു.മോഹനന്‍ കുന്നുമ്മലിന് കേരള സര്‍വകലാശാലയുടെ വിസിയുടെ അധികചുമതല കൂടി ഗവര്‍ണര്‍ നല്‍കിയതോടെ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായി. സംഘപരിവാര്‍ സംഘടനകളോടുള്ള അദ്ദേഹത്തിന്റെ അടുപ്പമാകും ഗവര്‍ണര്‍ പരിഗണനക്ക് പിന്നിലെന്ന ആരോപണങ്ങളും വിവാദങ്ങളും ശക്തമാകുന്നതിനിടെയാണ് ആര്‍എസ്എസ് വേദിയില്‍ തന്നെ അദ്ദേഹം പരസ്യമായി പങ്കെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News