റെയിൽവേ മേൽപ്പാലനിർമ്മാണ പുരോഗതി വിലയിരുത്താൻ എം.നൗഷാദ് എം.എൽ.എ സ്ഥലം സന്ദർശിച്ചു

കൊല്ലം ഇരവിപുരം റയിൽവേ മേൽപ്പാലനിർമ്മാണ പുരോഗതി വിലയിരുത്താൻ എം.നൗഷാദ് എം.എൽ.എ സ്ഥലം സന്ദർശിച്ചു.
സ്റ്റീൽ കോംപോസിറ്റ് സ്ട്രക്ചർ സാങ്കേതിക വിദ്യയിലെ സംസ്ഥാനത്തെ ആദ്യത്തെ നിർമ്മിതിയാണ് ഇത്.

2016 ലെ ബജറ്റിൽ പദ്ധതി പ്രഖ്യാപിച്ചു കിഫ്ബിയിൽ നിന്നു 37.14 കോടി രൂപ അനുവദിച്ചു. 27.45 കോടി രൂപ നിർമ്മാണ പ്രവർത്തനങ്ങൾക്കും 9.69 കോടി രൂപ സ്ഥലം ഏറ്റെടുക്കുന്നതിനും. പൊതുമേഖലാ സ്ഥാപനമായ റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനാണ് നിർവഹണ ഏജൻസി. എസ് പി എൽ ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് എന്ന സ്ഥാപനമാണ് കരാറുകാർ. 412 മീറ്റർ നീളത്തിലും 10.05 മീറ്റർ വീതിയിലുമാണ് മേൽപ്പാലം നിർമ്മാണം.പൈൽ ഫുട്ടിംഗുകളുടെയും പിയർക്യാപ് ബീമുകളുടെയും നിർമ്മാണം പൂർത്തിയായിക്കഴിഞ്ഞു. ബീമുകളുടെ മുകളിൽ ഗർഡർ സ്ഥാപിക്കുന്നതിനുള്ള ഫാബ്രിക്കേഷൻ പ്രവർത്തികൾ പുരോഗമിക്കുന്നു.പാലം നിർമ്മാണം മാർച്ചോടെ പൂർത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് എംഎൽഎ.എം നൗഷാദ് പറഞ്ഞു.

റെയിൽവേ പോർഷൻ നിർമ്മാണത്തിന് കരാറായി. അവരുടെ നിർമ്മാണം ഉടൻ തുടങ്ങുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇതിന് മുന്നോടിയായി റെയിൽവേയും നിർവ്വഹണ ഏജൻസിയായ റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോർപറേഷനുമായുള്ള സംയുക്ത സൈറ്റ് പരിശോധനയും പൂർത്തിയായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News