
പെരുമ്പാവൂർ അല്ലപ്രയിൽ കട നടത്തിവരുന്ന മധ്യവയസ്കനെ പോക്സോ നിയമ പ്രകാരം പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. കടയിൽ സാധനം വാങ്ങാൻ വരുന്ന കുട്ടികളെ ശാരീരികമായി ഉപദ്രവിക്കുന്നെന്ന പരാതിയെത്തുടർന്നാണ് കടയുടമ ജോസിനെ പൊലിസ് അറസ്റ്റ് ചെയ്തത്.
സാധനം വാങ്ങാൻ ജോസിന്റെ കടയിൽ വരുമ്പോൾ ഇയാൾ കുട്ടികളോട് ലൈംഗീക ചേഷ്ടകളോടെ പെരുമാറുകയും , ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത തോടെയാണ് കുട്ടികൾ മാതാപിതാക്കളോട് പരാതി പറഞ്ഞത്. തുടർന്ന് കുട്ടികളുടെ രക്ഷിതാക്കൾ പെരുമ്പാവൂർ പൊലീസിൽ പരാതി നൽകിയതിനെത്തുടർന്നാണ് പോക്സോ നിയമ പ്രകാരം ജോസിനെ അറസ്റ്റ് ചെയ്തത്.
കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയിൽ പൊലിസ് കേസെടുത്ത് അന്വേഷിക്കുന്നുണ്ടെന്നറിഞ്ഞ പ്രതി സ്ഥലത്ത് നിന്ന് മുങ്ങിയിരുന്നു. തുടർന്ന് പോലീസ് ശനിയാഴ്ച പെരുമ്പാവൂരിൽ നിന്നും ഇയാളെ അറസ്റ്റു ചെയ്തു. ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here