Mayor: 295 തസ്തികകളിലേക്കുള്ള നിയമനം കൃത്യം; വ്യാജ കത്തിനെതിരെ മേയർ പരാതി നൽകും

തിരുവനന്തപുരം(tvm) നഗരസഭയിലെ വിവാദമായ 295 തസ്തികകളിലേക്ക് കൃത്യമായ രീതിയിലാണ് നിയമന നടപടികൾ നടന്നത് എന്നതിന് തെളിവ് പുറത്ത്. പത്രത്തിലൂടെ പരസ്യം ചെയ്താണ് ഈ തസ്തികകളിലേക്ക് അഭിമുഖത്തിന് ഉദ്യോഗാർത്ഥികളെ ക്ഷണിച്ചത്. ഈ നടപടികൾ നടന്നതിന് ശേഷമാണ് മേയറുടെ പേരിലുള്ള വ്യാജ കത്ത് പുറത്തുവന്നത്. ഇതിനെതിരെ മേയർ ആര്യ രാജേന്ദ്രൻ(arya rajendran) ഇന്ന് പൊലീസ് കമ്മീഷണർക്ക് പരാതി നൽകും .

തിരുവനന്തപുരം നഗരസഭയിലെ ആരോഗ്യ വിഭാഗത്തിന് കീഴിലെ വിവിധ തസ്തികകളിലേക്ക് ഉള്ള നിയമനവുമായി ബന്ധപ്പെട്ടാണ് മേയർ ആര്യ രാജേന്ദ്രന്റെ പേരിലുള്ള പുറത്തുവന്ന വ്യാജ കത്ത്. എന്നാൽ ഈ തസ്തികകളിലേക്ക് കൃത്യമായ രീതിയിൽ തന്നെയാണ് നഗരസഭ നിയമന നടപടികൾ കൈക്കൊണ്ടത് എന്നതിനുള്ള തെളിവുകളാണ് ഇപ്പോൾ പുറത്തുവന്നത്. ഒക്ടോബർ മാസം അവസാനവാരമാണ് പത്രങ്ങളിൽ 295 തസ്തികകളിലേക്കുള്ള നിയമനം സംബന്ധിച്ച പരസ്യം നൽകണമെന്ന് ആവശ്യപ്പെട്ട് നഗരസഭ കത്തയച്ചത്.

നവംബർ രണ്ടാം തീയതി ഇത് സംബന്ധിച്ചുള്ള പരസ്യം പത്രങ്ങളിൽ പ്രസിദ്ധീകരിച്ചു. നഗരസഭ പത്ര മാധ്യമങ്ങൾക്ക് നൽകിയ കത്തും പത്രങ്ങളിൽ വന്ന പരസ്യവും ഇതിനുള്ള കൃത്യമായ തെളിവാണ്. ഇത്തരത്തിൽ കൃത്യമായ രീതിയിൽ നിയമന നടപടികൾ കൈക്കൊണ്ടതിനുശേഷമാണ് മേയറുടെ ലെറ്റർ ഹെഡിലുള്ള വ്യാജ കത്ത് പുറത്തുവരുന്നത്.

താൽക്കാലിക തസ്തികയിലേക്ക് പേര് നൽകണമെന്ന് ആവശ്യപ്പെട്ട് പാർട്ടി ജില്ലാ സെക്രട്ടറിക്ക് കത്തയച്ചിട്ടില്ലെന്ന് മേയറും കത്ത് ലഭിച്ചിട്ടില്ലെന്ന് പാർട്ടി ജില്ലാ സെക്രട്ടറിയും വ്യക്തമാക്കിയിരുന്നു.വ്യാജ കത്തുമായി ബന്ധപ്പെട്ട വിഷയത്തിൽ നിയമനടപടികളുമായി മുന്നോട്ടു പോകാനാണ് മേയറുടെ തീരുമാനം. ഇന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് മേയർ ആര്യ രാജേന്ദ്രൻ ഇത് സംബന്ധിച്ച പരാതി നൽകും . കത്തിന്റെ ഉറവിടം സംബന്ധിച്ച് നഗരസഭയിൽ ആഭ്യന്തര അന്വേഷണവും ആരംഭിച്ചു കഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News