Christiano Ronaldo: കട്ടൗട്ട് ചലഞ്ച് തുടരുന്നൂ… റൊണാള്‍ഡോയെ രംഗത്തിറക്കി ആരാധകർ

ഖത്തർ ലോകകപ്പ് ആവേശത്തിന് തുടക്കം കുറിച്ച് മലബാറിൽ കട്ടൗട്ട് ചലഞ്ച് തുടരുകയാണ്. പുള്ളാവൂരിലെ ചെറുപുഴയില്‍ മെസിയുടേയും നെയ്മറിന്‍റേയും ഭീമന്‍ കട്ടൌട്ടുകള്‍ വന്നതിന് പിന്നാലെ താമരശേരി പരപ്പന്‍പൊയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ( Christiano Ronaldo)യുടെ കൂറ്റൻ കട്ടൗട്ടുമായി ആരാധകരെത്തി. പുള്ളാവൂരിലെ 30 അടിയുള്ള മെസ്സിയുടെ കട്ട്ഔട്ടിനേയും 40 അടിയുള്ള നെയ്മറിന്റെ കട്ട ഔട്ടിനേയും കവച്ച് വച്ചാണ് താമരശേരി പരപ്പന്‍പൊയില്‍ സാക്ഷാൽ ക്രിസ്ത്യാനോ റൊണാൾഡോ ആരാധകരുടെ വരവ്.

45 അടിയോളം നീളമുള്ള ക്രിസ്ത്യാനോ റൊണാൾഡോയുടെ കൂറ്റൻ കട്ടൗട്ടാണ് താമരശേരി പരപ്പന്‍പൊയില്‍ ആരാധകർ സ്ഥാപിച്ചത്. ഒരേയൊരു രാജാവ് എന്ന തലവാചകത്തോടെയാണ് വലിയ കട്ടൗട്ട് തലയുയർത്തി നിൽക്കുന്നത്. കട്ടൗട്ട് ചലഞ്ചിൽ ക്രിസ്ത്യാനോ റൊണാൾഡോ ആരാധകരും ഭാഗമായതോടെ മലബാറിൽ ഫുട്ബോൾ ആരാധകരുടെ പോര് മുറുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here