PK Sreemathy: കുടുംബത്തിന് നീതി ലഭിക്കാൻ വേണ്ട എല്ലാ നടപടികളുമുണ്ടാകും; ഷാരോണിന്റെ വീട് സന്ദർശിച്ച് ശ്രീമതി ടീച്ചർ

കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരവും, പൈശാചികവുമായ സംഭവമാണ് പാറശാലയിലെ ഷാരോൺ രാജിന്റെ കൊലപാതകമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി ടീച്ചർ(pk sreemathy). ഷാരോണിന്റെ പാറശ്ശാലയിലെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് ഒരതികരിക്കുകയായിരുന്നു അവർ.

‘പ്രണയപ്പക മൂത്ത് യുവാക്കൾ ഇത്തരത്തിൽ കൊല ചെയ്ത സംഭവങ്ങൾ മുമ്പ് ഉണ്ടായിട്ടുണ്ട്. എന്നാൽ ഒരു പെൺകുട്ടി ഇത്തരത്തിൽ ചെയ്യുന്നത് ഒരു പക്ഷേ ആദ്യമായിട്ടായിരിക്കാം. ഈ കുടുംബത്തിനു നീതി ലഭിക്കാൻ വേണ്ട എല്ലാ നടപടികളും ഉണ്ടാകും. അതിന് വേണ്ടി ഇവരോടൊപ്പം ഉണ്ടാകും’ പി കെ ശ്രീമതി പറഞ്ഞു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി എൻ സീമ ഉൾപ്പെടെയുള്ളവർ ഒപ്പമുണ്ടായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News