Cutout: മെസി-നെയ്മര്‍ കട്ടൗട്ട് വിഷയം; നഗരസഭ ആരാധകര്‍ക്കൊപ്പമെന്ന് ചെയര്‍മാന്‍

കോ‍ഴിക്കോട്(kozhikode) പുള്ളാവൂർ ചെറുപുഴയിലെ മെസി- നെയ്മര്‍ കട്ടൗട്ട്(cutout) വിഷയത്തില്‍ തര്‍ക്കവുമായി ചാത്തമംഗലം പഞ്ചായത്തും കൊടുവള്ളി നഗരസഭയും. നഗരസഭയുടെ ഉടമസ്ഥതയിലാണ് ചെറുപു‍ഴയെന്ന് ചെയർമാൻ വ്യക്തമാക്കി. ചാത്തമംഗലം പഞ്ചായത്തിന് നടപടി എടുക്കാനാവില്ലെന്നും നഗരസഭ ആരാധകര്‍ക്കൊപ്പമെന്നും ചെയര്‍മാന്‍ കൈരളി ന്യൂസിനോട് പ്രതികരിച്ചു.

കഴിഞ്ഞ ആഴ്ചയാണ് കോഴിക്കോട് പുളളാവൂര്‍ പുഴയില്‍ കാല്‍പ്പന്താരാധകര്‍ മെസ്സിയുടെ ഭീമന്‍ കട്ടൗട്ട് സ്ഥാപിച്ചത്. കട്ടൗട്ട് ചുരുങ്ങിയ സമയം കൊണ്ട് തന്നെ ലോകമെമ്പാടും ശ്രദ്ധനേടിയിരുന്നു. ഫോക്‌സ് സ്‌പോര്‍ട്‌സ് ഉള്‍പ്പെടെയുളള അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ വാര്‍ത്തയെത്തി. ഇതിന് മറുപടിയെന്നോണം ബ്രസീല്‍ ആരാധകര്‍ നെയ്മറുടെ കട്ടൗട്ടും പുളളാവൂര്‍ പുഴയില്‍ സ്ഥാപിച്ചിരുന്നു. 40 അടി ഉയരത്തിലുളള കട്ടൗട്ടാണ് ആരാധകര്‍ സ്ഥാപിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News